|    Sep 23 Sun, 2018 7:35 am
FLASH NEWS

താല്‍ക്കാലികാശ്വാസ തുക കൈമാറാന്‍ തടസ്സങ്ങളേറെ

Published : 29th August 2018 | Posted By: kasim kzm

പൊന്നാനി: താലൂക്കില്‍ പ്രളയക്കെടുതികളില്‍പ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവര്‍ക്കുള്ള താല്‍ക്കാലികാശ്വാസ തുകയായ 10,000 രൂപ കൈമാറാന്‍ തടസ്സങ്ങളേറെ. പൊന്നാനി താലൂക്കില്‍ 16 ക്യാംപുകളിലായി മൂവായിരത്തിലധികം പേരാണ് അഭയാര്‍ഥികളായത്. ബന്ധു വീടുകളിലേയ്ക്കും മറ്റും താമസം മാറിയവര്‍ രണ്ടായിരത്തോളം വരും. എന്നാല്‍ ഇതുവരെ താലൂക്കിലെ വില്ലേജ് ഓഫിസുകളില്‍ ഇരുനൂറോളം പേരുടെ അക്കൗണ്ട് നമ്പറേ ലഭിച്ചിട്ടുള്ളു.
അതാതു കുടുംബത്തിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും സത്യസന്ധമായും പൂരിപ്പിച്ച അപേക്ഷാ ഫോറം, ആധാര്‍ കാ ര്‍ഡിന്റെയും, റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പ്, കുടുംബനാഥന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്‌സി കോഡ് ആയതിന്റെ പകര്‍പ്പ് എന്നിവ ലഭിച്ചാലെ തുക കൈമാറാനാവുകയുള്ളു.
രണ്ടായിരത്തഞ്ഞുറോളം അപേക്ഷകരില്‍ മിക്കവരും ഇതനുസരിച്ച് പൂര്‍ണമായ വിശദാംശങ്ങള്‍ നല്‍കാത്തവരാണ്. പ്രധാനമായും കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്‌സി കോഡുമാണ് ലഭ്യമല്ലാത്തത്. ഇവ പൂര്‍ണമായും ലഭിച്ചാല്‍ തന്നെ തുക പൂര്‍ണമായും നല്‍കാനും സമയമെടുക്കും.
പതിനായിരം രൂപയുടെ ധനസഹായത്തില്‍ 6200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ലഭിക്കേണ്ടത്. ഇത് അക്കൗണ്ടിലേയ്‌ക്കെത്താന്‍ വിവരങ്ങളത്രയും കുറ്റമറ്റ രീതിയില്‍ ഓണ്‍ലൈന്‍ ചെയ്യേണ്ടതുണ്ട്. ദുരന്തനിവാരണ നിധിയില്‍ നിന്നും ലഭിക്കുന്ന 3800 രൂപ ആദ്യമേ നല്‍കാനാവും.
അക്കൗണ്ട് നമ്പറും കോഡും വിശദാംശങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ അതാത് വില്ലേജ് ഓഫിസുകളിലെത്തിച്ച് ധനസഹായം ഉറപ്പാക്കണമെന്നും ജനപ്രതിധിധികളും സാമൂഹിക പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും പൊന്നാനി തഹസില്‍ദാര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss