|    Jan 24 Tue, 2017 6:39 am

താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ പരിശോധന ശക്തമാക്കണം ജില്ലാ കലക്ടര്‍

Published : 13th July 2016 | Posted By: SMR

കൊല്ലം: പാചക വാതകം ലഭിക്കുന്നതിന് ഗാര്‍ഹിക ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗ്യാസ് ഏജന്‍സി ഉടമകള്‍ അടിയന്തര ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ആവശ്യപ്പെട്ടു.

ഓണക്കാലത്തിന് മുന്നോടിയായി പാചകവാതക വിതരണ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത വിതരണ ഏജന്‍സികളുടെയും എണ്ണ കമ്പനി പ്രതിനിധികളുടെയും യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു
കലക്ടര്‍.ട്രാന്‍സ്‌പോര്‍ട്ടിങ് ചാര്‍ജ് ഇനത്തില്‍ നിയമാനുസൃതമായ തുക മാത്രമേ ഉപഭോക്താവില്‍ നിന്നും ഈടാക്കാവൂ.
അവ ബില്ലില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ല, ബുക്കിങ് സീനിയോറിറ്റി മറികടന്ന് ഗ്യാസ് വിതരണം നടത്തുന്നു തുടങ്ങിയ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ നിരന്തര പരിശോധനയിലൂടെ പരിഹരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിക്കുവാന്‍ ഏജന്‍സി ഉടമകള്‍ ബാധ്യസ്ഥരാണ്. ഡെലിവറി നടത്തുന്ന ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏജന്‍സി ഉടമകള്‍ പരിശോധന നടത്തുകയും ഉപഭോക്താവിന് സിലിണ്ടര്‍ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം
.സബ്‌സിഡി വേണ്ടെന്ന് അറിയാതെ ഓപ്ഷന്‍ നല്‍കിയവര്‍ക്ക് സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ എണ്ണ കമ്പനി പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക