|    Nov 21 Wed, 2018 5:07 am
FLASH NEWS

താലൂക്ക് വികസന സമിതി: ജനപ്രതിനിധികള്‍ പങ്കെടുത്തില്ല; യോഗത്തില്‍ പ്രതിഷേധം

Published : 5th August 2018 | Posted By: kasim kzm

തിരൂര്‍: തിരൂര്‍, താനൂര്‍, കോട്ടക്കല്‍ നഗരസഭാ പ്രതിനിധികള്‍ വികസന സമിതി യോഗത്തില്‍ പങ്കെടുക്കാത്തതില്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി. താലൂക്ക് സമിതി യോഗത്തില്‍ പങ്കെടുക്കാതെ മറ്റു യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിലും പ്രതിഷേധിച്ചു.
കാലവര്‍ഷക്കെടുതികള്‍ തിരൂര്‍ മേഖലയിലും അനുഭവപ്പെട്ട സാഹചര്യത്തില്‍ മുങ്ങല്‍ വിദഗ്ധരെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ദുരന്തനിവാരണ സേനക്ക് രൂപം നല്‍കുന്നതിനെപ്പറ്റി ഗൗരവത്തില്‍ ആലോചിക്കണമെന്ന് തഹസില്‍ദാര്‍ എന്‍ ജെ യൂജിന്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ജല പൈപ്പിടാനായി വെട്ടിപ്പൊളിച്ച തിരൂര്‍ നഗരത്തിലെ റോഡുകള്‍ ടാര്‍ ചെയ്ത് ഉടന്‍ നന്നാക്കുക, തിരൂരില്‍ നിന്ന് വൈരങ്കോട്, പട്ടര്‍നടക്കാവ് വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ വിദ്യാലയങ്ങള്‍ നല്‍കുന്ന കണ്‍സെഷന്‍ കാര്‍ഡുകള്‍ സ്വീകരിക്കാതെ വിദ്യാര്‍ഥികളില്‍ നിന്ന് മുഴുവന്‍ ചാര്‍ജ് ഈടാക്കുകയും പെണ്‍കുട്ടികളെയടക്കം ബസ്സില്‍ കയറ്റാതെ പീഡിപ്പിക്കുകയും ചെയ്യുന്നതിനെതിരേ നടപടിയെടുക്കുക, കൊടക്കല്‍ പട്ടയഭൂമിയില്‍ സ്വകാര്യ വ്യക്തിയുടെ കടന്നുകയറ്റം മൂലം ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, തലക്കാട് ഒസാന്‍ പടി ഭാഗത്ത് സ്റ്റോപ്പ് മെമ്മൊ കൊടുത്തിട്ടും വകവെക്കാതെ അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റുക, തലക്കടത്തൂര്‍ പുഴയോരത്ത് നിര്‍മിക്കുന്ന കെട്ടിട നിര്‍മാണത്തെപ്പറ്റിയും വൈലത്തൂര്‍ ജങ്ഷനില്‍ പിഡബ്ല്യൂഡി റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ വിടാതെ നിര്‍മിക്കുന്ന കെട്ടിടത്തെപ്പറ്റിയും അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുക.
എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു. സ്വകാര്യ ബസ്സുകളില്‍ സീനിയര്‍ സിറ്റിസണ്‍ സീറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണം. വെട്ടം പഞ്ചായത്തില്‍ കുറുക്കന്മാരുടെ കടിയേറ്റ് പശുക്കള്‍ പേയിളകി ചത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളുണ്ടാവാതിരിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണം, സ്ഥലപരിമിതി മൂലം ഞെരുങ്ങുന്ന താലൂക്ക് സപ്ലൈ ഓഫിസിന് സൗകര്യ പ്രദമായ കെട്ടിടവും സ്വന്തമായി വാഹനം അനുവദിക്കണം. യോഗം ആവശ്യപ്പെട്ടു.
തിരൂര്‍ താഴെപ്പാലത്തെ അമിനിറ്റി സെന്ററിനും കെട്ടിടങ്ങള്‍ക്കും നഗരസഭ നമ്പര്‍ നല്‍കാതെ നീട്ടിക്കൊണ്ടു പോവുന്നതിലും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എന്‍ ജെ യുജിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശിവപ്രസാദ്, പി കുഞ്ഞി മൂസ, എ കെ സെയ്താലിക്കുട്ടി, പി എ ബാവ കെ സെയ്തലവി മാസ്റ്റര്‍, സി എം ടി ബാവ, വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss