|    Oct 17 Tue, 2017 9:55 am

താലൂക്ക് വികസന സമിതിയില്‍ വനം വകുപ്പിന് രൂക്ഷ വിമര്‍ശനം

Published : 2nd October 2016 | Posted By: SMR

മണ്ണാര്‍ക്കാട്: താലൂക്ക് വികസന സമിതിയില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. ജനവാസമേഖലയില്‍ കാട്ടാനകളുടെ വിളയാട്ടത്തിനെതിരെ വികസന സമിതിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. കാട്ടാനകളുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ചക്കെടുത്താല്‍ മറുപടി നല്‍കാന്‍ പോലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതെച്ചൊല്ലിയാണ് അംഗങ്ങള്‍ രോഷാകുലരായത്.
എഎസ്പി പട്ടയങ്ങളുടെ സ്ഥലം ഏറ്റെടുത്തില്ലെങ്കിലും ദേശീയ പാത വികസനത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഒമ്പത് കോടിയുടെ പദ്ധതി നടപ്പാക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച താലൂക്കാശുപത്രി കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതിന് എതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുവാന്‍ തീരുമാനിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തംഗം ജോസ് കൊല്ലിയില്‍ അദ്ധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക