|    Nov 24 Fri, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ മൗണ്ട് സിയോണ്‍ ഗ്രൂപ്പ്

Published : 4th August 2017 | Posted By: fsq

 

പത്തനംതിട്ട: കോഴഞ്ചേരിയിലെ മൗണ്ട് സിയോണ്‍ ട്രസ്റ്റ് നിയമപ്രകാരമല്ലാതെ ഭൂമി കൈവശം വച്ചിട്ടുണ്ടന്നും 293.30 ഏക്കര്‍ സ്ഥലം മിച്ചഭൂമിയാണെന്നുമുള്ള താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ തീരുമാനം നിയമപരമല്ലെന്ന് മൗണ്ട് സിയോണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ എബ്രഹാം കലമണ്ണില്‍ പറഞ്ഞു. കടമ്മനിട്ടയില്‍ എന്‍ജിനീയറിങ്് കോളജ് പ്രവര്‍ത്തിക്കുന്ന സ്ഥലം 62 ഏക്കര്‍ മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റേഷനായിരുന്നു. ഇതില്‍ 30 ഏക്കര്‍ വിറ്റു. ശേഷിച്ച 32 ഏക്കര്‍ സ്ഥലമാണ് എന്‍ജിനീയറിങ്് കോളജിനോട് ചേര്‍ന്നുള്ളത്. കടമ്മനിട്ടയില്‍ കോളജ് തുടങ്ങുമ്പോള്‍ എഐസിറ്റി നിബന്ധന പ്രകാരം 25 ഏക്കര്‍ ഭൂമി വേണമായിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അനുവാദം വാങ്ങിച്ചാണ് കോളജ് തുടങ്ങിയത്. ശേഷിച്ച ഏഴ് ഏക്കറില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ലോ കോളജും രണ്ട് ഏക്കറില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് കോഴ്‌സുമാണുള്ളത്. അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന് 32 ഏക്കര്‍ സ്ഥലമാണ് ഉള്ളത്. 25 ഏക്കര്‍ സ്ഥലമാണ് മെഡിക്കല്‍ കോളജിന് വേണ്ടത്. രണ്ട് ഏക്കര്‍ നഴ്‌സിങ്് കോളജിനും മൂന്ന് ഏക്കര്‍ ഫാര്‍മസി കോളജിനുമാണ് ഉള്ളത്. ശേഷിച്ച രണ്ട് ഏക്കര്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സാണ്. ആലത്തൂരിലെ കാപ്പിത്തോട്ടം 2008ല്‍ പാലക്കാട് കലക്ടര്‍ ലേലത്തിനുവച്ച തോട്ടം ലേലത്തില്‍ പിടിക്കുകയായിരുന്നു. ഇത് തോട്ടമായതിനാല്‍ എങ്ങനെ ഭൂപരിഷ്‌കരണ നിയമത്തില്‍ വരും എന്നത് മനസ്സിലാവുന്നില്ലെന്നും കലമണ്ണില്‍ പറഞ്ഞു. ആറന്‍മുളയിലെ 232 ഏക്കര്‍ ഭൂമി മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പോക്കുവരവ് നടത്താന്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്. പിന്നീട് ഈ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ആറന്‍മുളയിലെ 232 ഏക്കര്‍ ഭൂമി കോഴഞ്ചേരി എജ്യൂക്കേഷന്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതാണന്നും എബ്രഹാം കലമണ്ണില്‍ വ്യക്തമാക്കി. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നും എബ്രഹാം കലമണ്ണില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക