|    Oct 16 Tue, 2018 1:58 pm
FLASH NEWS

താലൂക്ക് ആശുപത്രി പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി

Published : 23rd September 2017 | Posted By: fsq

 

വൈക്കം: താലൂക്ക് ആശുപത്രിയില്‍ അന്യായമായി വര്‍ധിപ്പിച്ച ഒപി ടിക്കറ്റ് ചാര്‍ജ്, എന്‍ട്രി പാസ് ചാര്‍ജ്, അഡ്മിഷന്‍ ഫീസ് എന്നിവ പിന്‍വലിക്കണമെന്ന് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് ചികില്‍സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതു സര്‍ക്കാരിന്റെ ആരോഗ്യനയം ജനവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് വി ബിന്‍സ് അധ്യക്ഷത വഹിച്ചു. കെപിസിസി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി ബാബു, അഡ്വ.വി വി സത്യന്‍, അഡ്വ. എ സനീഷ്‌കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി പി സിബിച്ചന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍സലാം റാവുത്തര്‍, പി എന്‍ ബാബു, ഖജാന്‍ജി ജയ്‌ജോണ്‍ പേരയില്‍, ബി അനില്‍കുമാര്‍, പി ഡി ജോര്‍ജ്, കെ എസ് സജീവ്, മോഹനന്‍ പുതുശ്ശേരി, എസ് സാനു, എം വി സാബു, ടി പി രാജലക്ഷ്മി, ഷീബ ശിവദാസ്, മായാ ഷിബൂ, ഷേര്‍ലി ജയപ്രകാശ്, സേതു, മോഹനന്‍ ചായപ്പള്ളി, എന്‍ സി സുകുമാരന്‍, പി ജോണ്‍സണ്‍, എം ടി അനില്‍കുമാര്‍, ബി രവീന്ദ്രന്‍, പി ടി സുഭാഷ്, ബി ചന്ദ്രശേഖരന്‍, കെ കെ സചിവോത്തമന്‍, കെ കെ കുട്ടപ്പന്‍  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss