|    Dec 13 Thu, 2018 5:23 pm
FLASH NEWS

താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം വൈകുന്നു

Published : 9th June 2018 | Posted By: kasim kzm

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഇനിയും വൈകാന്‍ സാധ്യത. കെട്ടിടത്തിന്റെ പ്രവൃത്തികള്‍ മന്ദഗതിയിലാണ്. മെയ് മാസത്തോടെ ആരംഭിക്കാനിരുന്ന സെന്ററിന്റെ ഒരുക്കം എങ്ങുമെത്തിയില്ല. 10 പേര്‍ക്ക് ഒരേസമയം ഡയാലിസിസ് നടത്താനുള്ള ആധുനിക സൗകര്യത്തോടു കൂടിയുള്ള സജ്ജീകരണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്.
ഇതിനായി മാതൃശിശു വാര്‍ഡിന്റെ ഒരുഭാഗം പൊളിച്ചുനീക്കുകയും 6 മാസം മുമ്പ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ കെട്ടിടത്തിന്റെ ചുമരുകളും മറ്റും പൊളിച്ചുനീക്കി വയറിങ് നടത്തുകയാണ്. പ്രവൃത്തി എന്നു പൂര്‍ത്തിയാക്കി സെന്റര്‍ തുറക്കാനാവുമെന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ പറയാനാവില്ല. മലയോരത്തെ സാധാരണക്കാരായ വൃക്കരോഗികള്‍ കണ്ണൂര്‍, പരിയാരം തുടങ്ങിയ ആശുപത്രികളെയാണ് ഇപ്പോള്‍ ഡയാലിസിസിനായി ആശ്രയിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss