|    Jan 25 Wed, 2017 1:02 am
FLASH NEWS

താലൂക്ക് ആശുപത്രി; ഉദ്യോഗസ്ഥ അലംഭാവത്തിനെതിരേ നഗരസഭാ അധ്യക്ഷന്‍

Published : 25th August 2016 | Posted By: SMR

പൊന്നാനി: ഉദ്യോഗസ്ഥ അലംഭാവത്തിനെതിരേ യോഗത്തില്‍ പൊട്ടിത്തെറിച്ച് നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി.താലൂക്കാശുപത്രിയിലെ എച്ച്എംസി യോഗത്തിനിടെയാണ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ ചെയര്‍മാന്‍ ആഞ്ഞടിച്ചത്. താലൂക്കാശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് എച്ച്എംസി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ മടി കാണിക്കുകയാണെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ ചെയര്‍മാന്‍ പ്രതികരിച്ചത്.സര്‍ക്കാര്‍ ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി എച്ച്എംസി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമില്ലെന്നും ജനകീയ സമിതിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കാനുള്ള തല്‍പ്പരകക്ഷിക ള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ കൂട്ടുപിടിക്കുകയാണെന്നും ചെയര്‍മാന്‍ തുറന്നടിച്ചു. എച്ച്എംസി അംഗങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു ചെയര്‍മാന്‍ ഉദ്യോഗസ്ഥരേ താക്കീത് ചെയ്തത്. ആശുപത്രിയുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ലെന്നായിരുന്നു ചെയര്‍മാന്റെ പക്ഷം. സമഗ്ര വികസനത്തിന് ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാ ന്‍ തീരുമാനിച്ചു.
ഡിഎംആര്‍ സിയുടെ നേതൃത്വത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. പൊന്നാനി താലൂക്കാശുപത്രിയെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കുക.ഇതിന്റെ ഭാഗമായി അടുത്തയാഴ്ച ഡോ. ഇ ശ്രീധരന്‍ താലൂക്കാശുപത്രി സന്ദര്‍ശിക്കും.ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി  ഡിജിറ്റല്‍ എക്‌സറേ  സംവിധാനം ആറു മണി വരെ പ്രവര്‍ത്തിപ്പിക്കാനും ഇന്നലെ നടന്ന എച്ച്എന്‍സി യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഉച്ചവരെ മാത്രമാണ് എക്‌സറേ ലാബ് പ്രവര്‍ത്തിക്കുന്നത്.പുതിയ ഒരു സ്റ്റാഫിനെക്കൂടി നിയമിച്ച് ലാബിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും തീരുമാനമായി.
കൂടാതെ തീര്‍ദേശ വികസന കോര്‍പറേഷന്റെ 3 കോടി രൂപ ആശുപത്രിയുടെ കെട്ടിട നിര്‍മാണത്തിന്  അനുവദിച്ചിരുന്നു.നിലവിലെ കാലപ്പഴക്കം ചെന്ന പൊളിഞ്ഞു വീഴാറായ കെട്ടിടം നീക്കി പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്.
കെട്ടിടം പൊളിച്ച് മാറ്റാന്‍ രണ്ടുതവണ ടെന്‍ഡര്‍ നല്‍കിയിട്ടും ആരും ടെന്‍ഡറില്‍ പങ്കെടുക്കാത്തതിനാല്‍ എച്ച്എന്‍സി നേരിട്ട് കെട്ടിടം പൊളിച്ച് നിക്കാന്‍ യോഗത്തില്‍ തീരുമാനമായി. താലൂക്കാശുപത്രിയില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.വഹീദ, ഡോ. സലിം, പ്രതിപക്ഷ നേതാവ് നിസാര്‍, പി വി അയ്യൂബ്  സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക