|    Jan 22 Sun, 2017 5:04 am
FLASH NEWS

താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സുകള്‍കട്ടപ്പുറത്ത്

Published : 10th July 2016 | Posted By: SMR

കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സുകള്‍ മിക്കതും കട്ടപ്പുറത്ത്. ഒരു വര്‍ഷത്തിലധികമായി ഒരു ആംബുലന്‍സ് ആശുപത്രി കോംപൗണ്ടില്‍ അനാധമായി കിടക്കുന്നു.
ഇതിന് പുറമെ മറ്റൊരു ആംബുലന്‍സ് വര്‍ക്കഷോപ്പിലാണ്. ഇപ്പേള്‍ ചെറിയ ഒരു ജീപ്പ് മാത്രമാണുള്ളത്. രോഗികളെ കിടത്തികൊണ്ട് പോകാന്‍ കഴിയില്ലാന്ന് രോഗികളും നാട്ടുകാരും പറയുന്നു.അത്യാസന്ന നിലയില്‍പ്പെട്ട് ആശുപത്രിയില്‍ എത്തിക്കുന്ന പാവപ്പെട്ട രോഗികളേയോ ചികില്‍സയിലിരിക്കുന്ന രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിച്ചാല്‍ ജില്ലാ ആശുപത്രിയിലോ തിരുവന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളിലോ എത്തിക്കാനാണ് സര്‍ക്കാര്‍ ആംബുലന്‍സ് വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഇവ കട്ടപ്പുറത്തായതോടെ പാവപ്പെട്ട രോഗികളെ വലിയ തുക കൊടുത്ത് സ്വകാര്യ ആംബുലന്‍സുകളില്‍ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക