|    Jan 22 Sun, 2017 3:21 am
FLASH NEWS

താലൂക്ക് ആശുപത്രിയില്‍ അമ്മയുടെയും ശിശുവിന്റെയും മരണം: അന്വേഷണം ഊര്‍ജിതമാക്കണമെന്ന്

Published : 2nd July 2016 | Posted By: SMR

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണം സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സവിന്‍ സത്യന്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിപടിക്കല്‍ കോണ്‍ഗ്രസ് സേവാദള്‍ കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവതിയെ ചികില്‍സിച്ചിരുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്നും അനാസ്ഥയുണ്ടെങ്കില്‍ അന്വേഷിച്ച് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും, ആശുപത്രിയിലെ ട്രോമാകെയറിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും സവിന്‍ കൂട്ടിച്ചേര്‍ത്തു.യോഗത്തില്‍ സേവാദള്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ഷിജു പടിഞ്ഞാറ്റിന്‍ക്കര അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ. അലക്‌സ് മാത്യു മുഖ്യപ്രഭാഷണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക