|    Jan 22 Sun, 2017 1:12 am
FLASH NEWS

താലൂക്ക് ആശുപത്രിയിലെ പ്രതിസന്ധി; ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

Published : 19th August 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയില്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു.
ആശുപത്രിയില്‍ പുതുതായി നാലു ഡോക്ടര്‍മാരെ നിയമിക്കുമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ജനറല്‍ ഒപി നടത്തിയായിരുന്നു പ്രതിഷേധം.
ഡിഎംഒ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് അടക്കം രണ്ടു ഡോക്ടര്‍മാരെ നിയമിക്കാമെന്ന് ഉറപ്പുനല്‍കിയത്.
അടിയന്തര പ്രാധാന്യത്തോടെ ഒരു ഡോക്ടറെ നിയമിച്ചു. താല്‍ക്കാലിക നിയമനം കൊണ്ട് കാര്യമില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ സമരം നിര്‍ത്തിവയ്ക്കുകയാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ അഭാവം ആശുപത്രിയിലെത്തുന്നവരെ ദുരിതത്തിലാക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക