|    Feb 26 Sun, 2017 4:27 pm
FLASH NEWS

താലൂക്ക്തല പുനപ്പരിശോധനാ യോഗങ്ങള്‍ പ്രഹസനം

Published : 16th November 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: റേഷന്‍ കാര്‍ഡില്‍ കടന്നു കൂടിയ അബദ്ധങ്ങള്‍ തിരുത്തുന്നതിനുള്ള താലൂക്ക് തല പുനപ്പരിശോധന യോഗങ്ങള്‍ പ്രഹസനമാവുന്നു. പല സ്ഥലങ്ങളിലും മുമ്പ് മാര്‍ക്കിട്ടവര്‍ തന്നെയാണ് ഈ സമിതിയിലുമുള്ളത്. അതിനാല്‍ പുനപ്പരിശോധനാ ഫലം മാറ്റാനും ഇവര്‍ മടിക്കുകയാണ്. 2014-15 വര്‍ഷങ്ങളില്‍ യുഡിഎഫ് സര്‍ക്കാരും ഈ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരും നടത്തിയ ഫോറം പൂരിപ്പക്കല്‍ പരിപാടികളില്‍ ഉദ്ദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ സമീപനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ ലക്ഷകണക്കിന് പാവപ്പെട്ടവരെ തീരാദുരിതത്തിലേക്ക് തള്ളിവിട്ടത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവശര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും സൗജന്യ ചികില്‍സ നിഷേധിക്കപ്പെടും. ദുരിതത്തിലുള്ള രോഗികളെ അവഗണിച്ചവര്‍ വന്‍കിടക്കാര്‍ക്ക് മാര്‍ക്കുകള്‍ ഇഷ്ടദാനം നല്‍കുകയും ചെയ്തു.പതിനഞ്ച് പഞ്ചായത്തുകളും ഒരു നഗരസഭയുമുള്ള പട്ടാമ്പി താലൂക്കില്‍ മാത്രം പതിനയ്യായിരത്തിലധികം അപേക്ഷകരാണ് മുന്‍ഗണനാ പരിധിക്ക് പുറത്തുള്ളത്. ഇവയില്‍ തന്നെ ഓരോ പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്നും നൂറിലധികം അവശരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ലഭിക്കേണ്ട ആ നുകൂല്യം നഷ്ടമായത്. മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുന്നതിന് പതിനാറുതരം പോരായ്മകളാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അവയില്‍ പറയുന്ന തൊഴില്‍രഹിതര്‍, വരുമാനം കുറഞ്ഞ തൊഴിലാളികള്‍, വൈദ്യുതി ഇല്ലാത്തവര്‍, ഭാഗികമായി വീട് പണി കഴിഞ്ഞവര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയൊന്നും പരിഗണിച്ചില്ലെന്നും അപേക്ഷ നിരസിയ്ക്കപ്പെട്ടവര്‍ പറയുന്നു.  അഞ്ച് മാര്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഫു ള്‍മാര്‍ക്ക് കൊടുത്താല്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് കണ്ട് മൂന്ന് മാര്‍ക്കാക്കി വെട്ടിക്കുറച്ചതായും ആരോപണമുണ്ട്.  അതിനിടെ പുനപ്പരിശോധനയില്‍ പാസ് മാര്‍ക്ക് ലഭിച്ചവരോട് തങ്ങളുടെ പഞ്ചായത്തില്‍ ഉള്ള ഒരാളെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമെ നിങ്ങളെ ഉള്‍പ്പടുത്തൂ എന്ന് പറഞ്ഞതായും പരാതിയുണ്ട്. അന്തിമ ലിസ്റ്റില്‍ അവശരായ രോഗികളെയും അംഗവൈകല്യമുള്ളവരേയും ഉള്‍പ്പെടുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നാണ് നീതി നിഷേധിക്കപ്പട്ടവരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day