|    Mar 30 Thu, 2017 10:08 pm
FLASH NEWS

താലൂക്കില്‍ വ്യാപക എക്‌സൈസ് റെയ്ഡ്: 12 പേര്‍ അറസ്റ്റില്‍

Published : 5th April 2016 | Posted By: SMR

കൊല്ലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റെയ്ഡില്‍ കഞ്ചാവും വിദേശമദ്യവും അരിഷ്ടവും പിടിച്ചെടുത്തു. 12 പേര്‍ അറസ്റ്റിലായി. 50 പൊതി കഞ്ചാവ് കൈവശം വച്ചതിന് തഴുത്തല, പുതുച്ചിറ ചേരിയില്‍ ഷമീര്‍ മന്‍സിലില്‍ ഷമീര്‍(27), 62 ലിറ്റര്‍ അരിഷ്ടം കൈവശം വച്ചതിന് വെസ്റ്റ് വില്ലേജില്‍ ഓലയില്‍ ഗണേശഭവനം വീട്ടില്‍ സുരേഷ്‌കുമാര്‍, അളവില്‍ കൂടുതല്‍ വിദേശമദ്യം കൈവശം വച്ചതിന് തൃക്കടവൂര്‍ മതിലില്‍ ചേരിയില്‍ ചിറ്റിലക്കാട്ട് വീട്ടില്‍ വിശ്വലാല്‍, പനയം, പാമ്പാലില്‍ ചേരിയില്‍ സൗമ്യ നിവാസില്‍ സനു(25) വെള്ളിമണ്‍ കാവയ്യത്ത് ചേരിയില്‍ പുതുമംഗലത്ത് കിഴക്കതില്‍ വീട്ടില്‍ രഞ്ജിത്(31), പേരയം പാലവിള കിഴക്കേതുണ്ടില്‍ ഏബ്രഹാം തോമസ്(56) എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കുറ്റത്തിന് മയ്യനാട് വൈക്കത്തോട്ടം കാരാവിള വീട്ടില്‍ മഹേഷ്(32), ചെറുമൂട് പാറപ്പുറം ഫാത്തിമ മന്‍സിലില്‍ നിസാമുദ്ദീന്‍(38), കുരീപ്പുഴ കാവിന്റെ കിഴക്കതില്‍ വീട്ടില്‍ വേണുഗോപാലന്‍ നായര്‍(55), ചെറുമൂട് തുണ്ടുവിള വീട്ടില്‍ വില്‍സണ്‍(54), വടശ്ശേരിക്കര പായിക്കാട് ഹൗസില്‍ സോജി ജോസഫ്(28), കരിക്കോട് വയലില്‍ പുത്തന്‍വീട്ടില്‍ ഷാനീര്‍(34), കണ്ടച്ചിറ കുളര്‍ത്തു തൊടിയില്‍ വീട്ടില്‍ ഫെലിക്‌സ്(29) എന്നിവരും അറസ്റ്റിലായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ്, ഇന്‍സ്‌പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) ഫ്രാന്‍സിസ്, പ്രിവന്റീവ് ഓഫീസര്‍ ബി സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജയന്‍, വിധുകുമാര്‍, അനീഷ്‌കുമാര്‍, സുനില്‍ കുമാര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day