|    Oct 20 Fri, 2017 1:41 am

താലൂക്കാശുപത്രിയുടെ വികസനം; ചര്‍ച്ച നടത്തി

Published : 30th August 2016 | Posted By: SMR

പൊന്നാനി: പൊന്നാനി താലൂക്കാശുപത്രിയുടെയും നിര്‍മാണം പൂര്‍ത്തിയായ മാതൃ ശിശു ആശുപത്രിയുടെയും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ചേംബറിലായിരുന്നു  യോഗം. താലൂക്കാശുപത്രിയുടെ സമഗ്ര വികസനത്തിന് ഡിഎംആര്‍സി യുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നുണ്ട്.
ഇതിന്റെ തുടര്‍ച്ചയായാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരെ പങ്കെടുപ്പിച്ച് കൊണ്ട് ഇന്നലെ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് ചര്‍ച്ച നടത്തിയത്. പൊന്നാനി താലൂക്കാശുപത്രിയെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാനാണ് ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ തയ്യാറാക്കുക.ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി  ഡിജിറ്റല്‍ എക്‌സറേ  സംവിധാനം ആറു മണി വരെ പ്രവര്‍ത്തിപ്പിക്കാനും നേരത്തേ  നടന്ന  എച്ച്എന്‍സി യോഗത്തില്‍ തീരുമാനമായിരുന്നു.
നിലവില്‍ ഉച്ചവരെ മാത്രമാണ് എക്‌സറേ ലാബ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഒരു സ്റ്റാഫിനെക്കൂടി നിയമിച്ച് ലാബിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായതായി ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അറിയിച്ചു. കൂടാതെ തീര്‍ദേശ വികസന കോര്‍പ്പറേഷന്റെ മൂന്നു കോടി രൂപ ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണത്തിന്  അനുവദിച്ചിരുന്നു. നിലവിലെ കാലപ്പഴക്കം ചെന്ന പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉദ്ധേശിക്കുന്നത്.
കെട്ടിടം പൊളിച്ച് മാറ്റാന്‍ രണ്ടു തവണ ടെണ്ടര്‍ നല്‍കിയിട്ടും ആരും ടെണ്ടറില്‍ പങ്കെടുക്കാത്തതിനാല്‍ എച്ച്എന്‍സി നേരിട്ട് കെട്ടിടം പൊളിച്ച് നിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അംഗീകാരം നല്‍കി.   ഇതിന് പുറമെ നിര്‍മ്മാണം പൂര്‍ത്തിയായ മാത്യ  ശിശു ആശുപത്രി അടുത്ത ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 250 സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കേണ്ടതുണ്ട്. എത്രയും പെട്ടെന്ന് ഇതിന് നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പ് നല്‍കി. സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നതിന് പുറമെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മറ്റു യന്ത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതും ഇന്നലത്തെ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
പടിഞ്ഞാറേക്കര ബോട്ട് സര്‍വീസ് പുനരാരംഭിച്ചു; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്  ഇനിയും ലഭിച്ചില്ല
പൊന്നാനി: പൊന്നാനി  പടിഞ്ഞാറേക്കര റൂട്ടില്‍ യാത്രാബോട്ട് സര്‍വീസ് പുനരാരംഭിച്ചു .അറ്റകുറ്റപണി വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇന്നലെ മുതല്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചത്. രണ്ടു ദിവസമായി ബോട്ട് സര്‍വീസ് നിലച്ച സ്ഥിതിയിലായിരുന്നു.അതേസമയം യാത്രാ ബോട്ടിന് ഇനിയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. നിലവില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് നിയമവിരുദ്ധമായി ബോട്ട് സര്‍വീസ് നടത്തുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായിട്ടും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സര്‍വീസ് നടത്തുന്നവര്‍ക്ക് കഴിഞ്ഞിട്ടില്ല .
ഒരു വര്‍ഷം മുന്‍പ് നഗരസഭയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു മാസത്തിനകം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നായിരുന്നു വ്യവസ്ഥ .എന്നാല്‍ ഒരു വര്‍ഷമായിട്ടും ഇത് ഹാജരാക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല.ഏറ്റവും അപകട സാധ്യത കൂടിയ അഴിമുഖത്ത് കൂടിയാണ് പൂര്‍ണ്ണമായും നിയമവിരുദ്ധമായി ബോട്ട് സര്‍വീസ് നടത്തുന്നത് .
കരാറുകാരനെതിരെ നടപടിയെടുക്കുന്നതില്‍ നഗരസഭാ ഭരണസമിതിയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.ഒരു വര്‍ഷം മുമ്പ് ഈ റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ചങ്ങാടം കടലിലേക്ക് ഒഴുകിപ്പോയിരുന്നു. അതിനും അന്ന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. സ്ത്രികളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ദിനം പ്രതി ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക