|    Jul 24 Mon, 2017 10:21 pm
FLASH NEWS

താലൂക്കാശുപത്രിയില്‍ ആവശ്യത്തിന് നഴ്‌സുമാരില്ല; രോഗികള്‍ വലയുന്നു

Published : 14th July 2017 | Posted By: fsq

 

ചേര്‍ത്തല: ദേശീയഅംഗീകാരം ലഭിച്ച ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ആവിശ്യത്തിന് നഴ്‌സുമാര്‍ ഇല്ല,   രോഗികള്‍ വലയുന്നു. പകര്‍ച്ചപ്പനി  കാലഘട്ടത്തില്‍  ചികില്‍സാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ചേര്‍ത്തല നഗരസഭ  നടപ്പിലാക്കുന്നില്ല.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഡോക്ടര്‍മാരെയും താല്‍കാലികാടിസ്ഥാനത്തില്‍  നിയമിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പനിബാധിതരുടെ എണ്ണം ആശുപത്രിയില്‍  വര്‍ധിച്ചത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. രോഗികളുടെയും ആശുപത്രിജീവനക്കാരുടെ  ബുദ്ധിമുട്ട്കുറയ്ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നഴ്‌സുമാരെ ഇതേവരെ നിയമിച്ചില്ല. നഴ്‌സുമാരെ ക്ഷണിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ എത്തിയതാണ്. എന്നാല്‍, അവര്‍ക്ക് പ്രതിമാസം 5000 രൂപ മാത്രം പ്രതിഫലമായി നല്‍കുമെന്നാണ് അറിയിച്ചതതോടെ ഉദ്യോഗാര്‍ഥികള്‍ മടങ്ങി.  10 നഴ്‌സുമാരെ വരെ നിയമിക്കാനാണ് സര്‍ക്കാര്‍ താലൂക്ക് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ആശുപത്രി മാനേജിങ് കമ്മിറ്റിക്ക് ഫണ്ട് ഇല്ലായെന്ന കാരണം പറഞ്ഞ് അഞ്ച് പേരെ മാത്രം നിയമിക്കാനാണ് ചേര്‍ത്തല നഗരസഭയുടെ തീരുമാനം.ജീവനക്കാരെ നിയമിക്കുന്നതിന് ആവശ്യമായ തുക ചെലവഴിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ചെലവാകുന്ന തുക പിന്നീട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചിട്ടും നഗരസഭാധികൃതര്‍ കണ്ണടയക്കുകയായിരുന്നു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ നഴ്‌സുമാരെ നിയമിച്ചത് പ്രതിദിനം 540 രൂപ വേതനം നല്‍കിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക