|    Mar 23 Thu, 2017 9:59 am
FLASH NEWS

താലിബാന്‍ തീവ്രവാദ സംഘടനയെന്ന് ഇമ്രാന്‍ ഖാന്‍

Published : 29th July 2016 | Posted By: SMR

ഇസ്‌ലാമാബാദ്: താലിബാന്‍ തീവ്രവാദ സംഘടനയാണെന്നും അത് അസംബന്ധമെന്നും പാക് മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍. അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിരപരാധികളായ ജനങ്ങളെ കൊല്ലുന്നവരെല്ലാം തീവ്രവാദികളാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാക് താലിബാനെ ഇമ്രാന്‍ ഖാന്‍ പിന്തുണയ്ക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, അത് ശരിയല്ലെന്ന് അദ്ദേഹം  നിലപാട് വ്യക്തമാക്കി. താലിബാന്‍ പോരാളികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്നെന്ന് അറിയപ്പെടുന്ന ദാറുല്‍ ഉലൂം ഹഖാനിയയ്ക്ക് താന്‍ സാമ്പത്തികസഹായം നല്‍കിയത്, സംഘടനയ്ക്കു പിന്തുണ നല്‍കിയതിന്റെ തെളിവാണെന്ന മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു.
ധനസഹായം നല്‍കിയത് മദ്‌റസകളെ മുന്‍നിരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അതൊരു തീവ്രവാദ സര്‍വകലാശാലയായിരുന്നെങ്കില്‍ മുന്‍ സര്‍ക്കാരുകള്‍ അത് എന്നേ അടച്ചുപൂട്ടേണ്ടതായിരുന്നു- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

(Visited 45 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക