|    Dec 19 Wed, 2018 3:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ സൈന്യം രക്ഷിച്ചു

Published : 21st August 2018 | Posted By: kasim kzm

കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ സൈന്യം രക്ഷ—പ്പെടുത്തി. ഖുന്ദുസ് പ്രവിശ്യയിലാണു മൂന്ന് ബസ്സുകള്‍ ആക്രമിച്ച് 150ലധികം പേരെ താലിബാന്‍ തട്ടിക്കൊണ്ടു പോയത്. കാബൂളില്‍ നിന്നു തക്ഹാറിലേക്ക് പോവുകയായിരുന്ന ബസ്സുകളാണ് ഖാന്‍ അബാദ് ജില്ലയില്‍ താലിബാന്‍ ആക്രമിച്ചത്്. ഇന്നലെയാണു താലിബാന്‍ തട്ടിക്കൊണ്ടു പോയത്്. 21 പേര്‍ താലിബാന്‍ കസ്റ്റഡിയിലാണെന്ന് ഖുന്ദുസ് ഗവര്‍ണര്‍ ഇസ്മതുല്ലാ മുറാദി അറിയിച്ചു.
തട്ടിക്കൊണ്ടു പോവല്‍ സ്ഥിരീകരിച്ച താവിബാന്‍ സിവിലിയന്‍മാരെ വിട്ടയക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥരെയാണു ബന്ദികളാക്കുകയെന്നും അറിയിച്ചിരുന്നു.
ഈദുല്‍ അസ്്ഹ പ്രമാണിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി താലിബാനുമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താലിബാന്റെ തട്ടിക്കൊണ്ടു പോവല്‍.
ബലിപെരുന്നാളിന് മുന്നോടിയായി താലിബാനുമായി രണ്ടു മാസത്തിലേറെ നീളുന്ന ് നിരുപാധിക വെടനിര്‍ത്തല്‍ പ്രഖ്യാപിച്ച് അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അശ്‌റഫ് ഗനി.
വെടിനിര്‍ത്തല്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്നു ഗനി പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിലെ പ്രവാചക ജന്‍മദിനം വരെ വെടിനിര്‍ത്തല്‍ തുടരാനാണു തീരുമാനം.
താലിബാനും വെടിനിര്‍ത്തല്‍ അംഗീകരിച്ചാല്‍ മാത്രമേ ഇതുമായി മുന്നോട്ടുപോവുകയുള്ളൂ എന്നാണു ടെലിവിഷന്‍ പ്രഭാഷണത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അറിയിച്ചു. അഫ്ഗാനിസ്താന്‍ 99ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ചാണു ഗനിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
അഫ്ഗാനിലെ വിവിധ വിഭാഗങ്ങളുമായി അന്താരാഷ്ട്ര നേതാക്കളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം. താലിബാനെ മാത്രം ഉദ്ദേശിച്ചാണ് വെടിനിര്‍ത്തല്‍. ഐഎസ് പോലുള്ള സായുധ സംഘങ്ങളുമായി കരാറില്ലെന്നും അദ്ദേഹം അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss