|    May 28 Mon, 2018 10:50 am
FLASH NEWS

താരത്തിളക്കമില്ലാതെ കൂട്ടുകാര്‍ക്കൊപ്പം താന്‍ അഭിനയിച്ച സിനിമ കാണാന്‍ ചേതനും

Published : 8th January 2017 | Posted By: fsq

വൈപ്പിന്‍: താന്‍ പഠിക്കുന്ന സ്‌കൂളില്‍ താരത്തിളക്കമില്ലാതെ കൂട്ടുകാര്‍ക്കൊപ്പം താന്‍ അഭിനയിച്ച സിനിമ കാണാന്‍ ബാലനടനായ ചേതനും. സിനിമ കാണുന്നതിനിടെ കൂട്ടുകാരുടെ ആര്‍പ്പുവിളികളും വിസിലടികളും കേട്ടപ്പോള്‍ അവന്റെ മനസ്സു നിറഞ്ഞു. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് സംഘടിപ്പിച്ച ഗപ്പി സിനിമ പ്രദര്‍ശനമാണ് അതിലെ നായകനായ ചേതന്‍ ജെ ലാലിന് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചത്.എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ചേതനാണ്  മലയാളത്തില്‍ ഈയിടെ പ്രദര്‍ശനവിജയം നേടിയ ഗപ്പിയിലെ നായകന്‍. ബ്ലാക്ക് ഫോറസ്റ്റ്, എബിസിഡി, ബാച്ച്‌ലര്‍പാര്‍ട്ടി, വിക്രമാദിത്യന്‍, അഞ്ചുസുന്ദരികള്‍, ചാര്‍ളി, ഒപ്പം തുടങ്ങിയ ഇരുപത്തഞ്ചോളം സിനിമകളില്‍ ഈ കൊച്ചുമിടുക്കന്‍ അഭിനയിച്ചു കഴിഞ്ഞു. നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം ചേതനെത്തേടിയെത്തി.അനുമോദനസമ്മേളനം ചലച്ചിത്രതാരം മജീദ് ഉദ്ഘാടനം എടവനക്കാട് ചെയ്തു. എസ്പിസി പ്രൊജക്ടും വിദ്യാര്‍ഥികളും ചേതന് പുരസ്‌കാരങ്ങള്‍ നല്‍കി. എടവനക്കാട് ഗ്രാമപഞ്ചായത്ത് അംഗം സുജാത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ഇ എം പുരുഷോത്തമന്‍, ടീച്ചര്‍ ഇന്‍ ചാര്‍ജ് ഒ എസ് ലത, ആര്‍ നിഷാര , ഗോകുല്‍കൃഷ്ണ ടി എസ്  സംസാരിച്ചു. തന്റെ സുഹൃത്തുക്കളും പത്താം ക്ലാസ് വിദ്യാര്‍ഥികളുമായ മുന്നൂറോളം പേര്‍ക്കൊപ്പം സിനിമ കണ്ടത് ഒരിക്കലും മറക്കാനാവില്ലെന്ന് ചേതന്‍ പറഞ്ഞു. എസ്പിസി യൂണിറ്റിലെ രണ്ടാം ബാച്ചില്‍പ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്നു ചേതന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss