|    Dec 11 Tue, 2018 3:24 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തായ്‌വാനില്‍ ആശുപത്രിയില്‍ തീപ്പിടിത്തം; ഒമ്പതു മരണം

Published : 14th August 2018 | Posted By: kasim kzm

തായ്‌പേയ്: ചൈനയില്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പതുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ട്. കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപ്പിടിച്ചതെന്ന് ന്യൂ തായ്‌പേയ് സിറ്റി അഗ്നിശമനസേനാ വിഭാഗം അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചു. അപകടത്തിനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് അഗ്നിശമനസേനാ വിഭാഗം മേധാവി ഹുവാങ് ടി ചിങ് അറിയിച്ചു. മറ്റ് എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു.
അതേസമയം, തീപ്പിടിത്തത്തിന് തൊട്ടുമുമ്പ് സ്‌ഫോടന ശബ്ദം കേട്ടിരുന്നതായി രോഗികളുടെ ബന്ധുക്കള്‍ അറിയിച്ചു. ഒക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചാണോ തീപ്പിടിത്തമെന്നും അന്വേഷിക്കുന്നുണ്ട്.
ആശുപത്രിയിലെ തീപ്പിടിത്തത്തില്‍ പ്രധാനമന്ത്രി വില്യം ലായ് ക്ഷമ ചോദിച്ചു. ഇതുപോലൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ തീപ്പിടിത്തത്തില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് യുഎസിലേക്കുള്ള യാത്ര പ്രസിഡന്റ് സായി ഇങ് വെന്‍ മാറ്റിവച്ചു. സംഭവത്തില്‍ ബെലിസ്, പരാഗ്വ രാജ്യങ്ങള്‍ അനുശോചിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss