|    Mar 23 Thu, 2017 7:48 pm
FLASH NEWS

തായ്‌വാനിലെ സഹറ ഇനി കാസര്‍കോടിന്റെ മരുമകള്‍

Published : 21st March 2017 | Posted By: fsq

 

ശാഫി തെരുവത്ത്

കാസര്‍കോട്: തായ്‌വാന്‍ സ്വദേശിനി സഹറ ഇനി കാസര്‍കോടിന്റെ മരുമകള്‍. നെല്ലിക്കുന്ന് സ്വദേശി ജീവിത സഖിയാക്കിയതോടെയാണ് സഹറ കാസര്‍കോടിന്റെ മരുമകളായത്. ദുബയിലെ വ്യാപാരിയായ നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ ഇസ്ഹാഖാണ്് കഴിഞ്ഞ ദിവസം സഹറയെ നിക്കാഹ് ചെയ്തത്. ഒന്നര വര്‍ഷമായി  ഇരുവരും പ്രണയത്തിലായിരുന്നു. ദുബയ് ദേര സബ്ക്കയില്‍ ആക്‌സിസ് മൊബൈല്‍ കട നടത്തുകയാണ്  ഇസ്ഹാഖ്. മൊബൈല്‍ ഫോണ്‍ വാങ്ങാനാണ് സഹറ ഇവിടെ എത്തിയത്. പിന്നീട് അത് പ്രണയമായി. സഹറ ദേരയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തുവരുകയായിരുന്നു. പ്രണയം ഇവര്‍ പിന്നീട് വീട്ടുകാരെ അറിയിച്ചു. സഹറ ഇംഗ്ലീഷാണ് സംസാരിക്കുന്നത്.മലയാളം പഠിച്ചുവരുകയാണ്. കഴിഞ്ഞ 17ന് തളങ്കര മാലിക്ദീനാര്‍ ജുമാമസ്ജിദിലാണ് ഇവരുടെ നിക്കാഹ് നടന്നത്. ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ച ലളിതമായ ചടങ്ങിലാണ് നിക്കാഹ് നടന്നത്. അവധിക്കാണ് ഇരുവരും വിവാഹിതരാവാന്‍ നാട്ടിലെത്തിയത്. ഇനി സഹറയുടെ കുടുംബത്തെ കാണാന്‍ തായ്‌വാനിലേക്ക് പോവും.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക