|    Jul 25 Tue, 2017 10:29 am
FLASH NEWS
Home   >  Todays Paper  >  page 9  >  

തായ്‌ലന്‍ഡ് സ്‌കൂള്‍ ഡോര്‍മെറ്ററിയില്‍ തീപിടിത്തം: 17 മരണം

Published : 24th May 2016 | Posted By: SMR

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ സ്‌കൂള്‍ ഡോര്‍മെറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ 17 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ഗോത്രവിഭാഗത്തില്‍ പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. രണ്ടുനില കെട്ടിടത്തില്‍ കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് അഗ്നിബാധയുണ്ടായത്. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി പോലിസ് വക്താവ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രണ്ടു പേരുടെ നില ഗുരുതരമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആറു വയസ്സിനും 13 വയസ്സിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. 38 പെണ്‍കുട്ടികളാണ് സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക