|    Mar 23 Thu, 2017 7:54 pm
FLASH NEWS

തായ്‌ലന്‍ഡ്: ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഉപരോധിക്കുമെന്ന് മന്ത്രി

Published : 19th October 2016 | Posted By: SMR

ബാങ്കോക്ക്: രാജ്യത്തെ രാജഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ സാമൂഹിക ഉപരോധത്തിനു വിധേയമാക്കുമെന്ന് തായ്‌ലന്‍ഡ് നിയമമന്ത്രി പൈബൂണ്‍ കൂംചാര്യ.
രാജാവ് ഭൂമിബോല്‍ അദുല്യദേജിന്റെ മരണശേഷം തായ്‌ലന്‍ഡില്‍ ഭരണകൂടത്തെ വിമര്‍ശിച്ചതായി ആരോപിക്കപ്പെട്ടവര്‍ക്കുനേരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അഭിപ്രായപ്രകടനം. ഭൂമിബോല്‍ അദുല്യദേജിന്റെ മരണത്തെത്തുടര്‍ന്ന് തായ്‌ലന്‍ഡില്‍ രാജഭരണത്തിന്റെ കടുത്ത അനുകൂലികളുടെ അതിക്രമങ്ങളും സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പരാമര്‍ശങ്ങളും വര്‍ധിക്കുന്നതായാണ് റിപോര്‍ട്ട്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ആള്‍ക്കൂട്ട വിചാരണയല്ലാതെ ഉചിതമായ മറ്റൊരു ശിക്ഷയില്ലെന്നും മന്ത്രി പറഞ്ഞു. രാജകുടുംബത്തെ വിമര്‍ശിച്ച ഒരാളെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ തല്‍സമയം പ്രസിദ്ധീകരിച്ചിരുന്നു. തലസ്ഥാനം ബാങ്കോക്കിനു സമീപം ചോന്‍ബുരിയിലായിരുന്നു സംഭവം.
ആള്‍ക്കൂട്ടം ചവിട്ടിയും ഇടിച്ചും അക്രമിക്കുന്നതിന്റെയും നിര്‍ബന്ധിച്ച് മാപ്പുപറയിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന ഒരു വൃദ്ധയെ പോലിസുകാരുടെ സാന്നിധ്യത്തില്‍ ഒരുസംഘം ആളുകള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് വീഡിയോ പുറത്തുവന്നത്. എവിടെയാണു സംഭവം നടന്നതെന്നു വ്യക്തമല്ല.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക