|    Aug 24 Thu, 2017 10:29 am
Home   >  News now   >  

തായ്‌ലന്‍ഡ് ഓപണ്‍: സൈന പുറത്ത്, സായ് ഫൈനലില്‍

Published : 3rd June 2017 | Posted By: ev sports


ബാങ്കോക്ക്: ഇന്ത്യന്‍ താരം സായ് പ്രണീത് തായ്‌ലന്‍ഡ് ഓപണിന്റെ ഫൈനലില്‍ കടന്നു. ആതിഥേയ താരം പന്നാവിതിനെ 21-11, 21-15 എന്ന സ്‌കോറിന് തകര്‍ത്താണ് സായ് ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്.  36 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സായ് പ്രണീതിന്റെ ജയം.
അതേ സമയം വനിതാം സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്‌വാള്‍ ഫൈനല്‍ കാണാതെ പുറത്തായി. സെമിയില്‍ തായ്‌ലന്‍ഡിന്റെ ബുസാനാനിയോടായിരുന്നു രണ്ടാം സീഡായ സൈന മുട്ടുമടക്കിയത്. 53 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തില്‍ 21-19, 21-18 എന്ന സ്‌കോറിനായിരുന്നു സൈന പരാജയപ്പെട്ടത്. ലോക റാങ്കിങില്‍ 24ാം സ്ഥാനത്തുള്ള സായ് ഫൈനലില്‍ ഇന്തോനേസ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക