|    Oct 20 Fri, 2017 5:00 am
Home   >  Todays Paper  >  page 11  >  

തായ്‌ലന്‍ഡ് ഓപണ്‍ : സെയ്‌ന പുറത്ത്‌ ; സായ് പ്രണീത് ഫൈനലില്‍

Published : 4th June 2017 | Posted By: fsq

 

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സെയ്‌ന നെഹ് വാള്‍ സെമിഫൈനലില്‍ പുറത്ത്. വനിതാ സിംഗിള്‍സില്‍ സെയ്‌ന പുറത്തായപ്പോള്‍ പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ നാലാം സീഡായ തായ്‌ലന്‍ഡിന്റെ ബ്യുസാനന്‍ ഓങ്ബുംറുങ്പാന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം സീഡ് സെയ്‌നയെ തോല്‍പിച്ചു. സ്‌കോര്‍: 21-19, 21-18. തായ്‌ലന്‍ഡിന്റെ തന്നെ ലോക 71ാം നമ്പര്‍ പന്നവിത് തോങ്‌നുവാമിനെ 21-11, 21-15 എന്ന സ്‌കോറില്‍ തോല്‍പിച്ചാണ് സായ് പ്രണീത് ഫൈനലില്‍ കടന്നത്. ആദ്യ സെറ്റിന്റെ തുടക്കം മുതലേ സൂപ്പര്‍ മല്‍സരം കാഴ്ചവച്ച പ്രണീത് എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. രണ്ടാം സെറ്റില്‍ തോങ്‌നുവാം 6-3 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയിരുന്നു. പിന്നീട് തായ്‌ലന്‍ഡ് താരത്തിന്റെ ശ്രമങ്ങളെ ചെറുത്ത് പ്രണീത് രണ്ടാംസെറ്റും സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യോനീസ്യന്‍ താരം ജൊനാഥന്‍ ക്രിസ്റ്റിയുമായി പ്രണീത് ഏറ്റുമുട്ടും. മലേസ്യയുടെ ജൂ വെന്‍ സൂങിനെ 21-9, 21-18 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ക്രിസ്റ്റി ഫൈനലില്‍ പ്രവേശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക