|    May 30 Tue, 2017 12:43 am
FLASH NEWS

തായ്‌ലന്‍ഡ് ആക്രമണ പരമ്പര: ഒരാള്‍ അറസ്റ്റില്‍

Published : 15th August 2016 | Posted By: SMR

ബാങ്കോക്ക്: തെക്കന്‍ തായ്‌ലന്‍ഡിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസമുണ്ടായ ആക്രമണപരമ്പരകളുമായി ബന്ധപ്പെട്ട് പോലിസ് ഒരാളെ അറസ്റ്റ് ചെയ്തു.
ഒരേസമയം പലയിടങ്ങളിലായി ആക്രമണം നടത്തിയത് ഒരു സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണെന്ന് പോലിസ് ഉപമേധാവി പോങ്‌സാപാത് പോങ്ചാരിയോണ്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. പട്ടാളം നിര്‍ദേശിച്ച ഭരണഘടനാഭേദഗതി നടപ്പാക്കുന്നതിന് അനുകൂലമായി ഹിതപരിശോധന നടന്നതിനു പിന്നാലെയായിരുന്നു വെടിവയ്പ്. സൈനിക സര്‍ക്കാരിനെ എതിര്‍ക്കുന്നവരാകാം ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day