|    Jul 28 Fri, 2017 8:43 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

തായ്‌ലന്‍ഡില്‍ 24 മണിക്കൂറിനിടെ 10 സ്‌ഫോടനങ്ങള്‍

Published : 13th August 2016 | Posted By: SMR

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫുക്കെറ്റ് ദ്വീപില്‍ സ്‌ഫോടന പരമ്പര. സ്‌ഫോടനങ്ങളില്‍ നാലു പേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തായ്‌ലന്‍ഡ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് അവധിയായിരുന്ന ഇന്നലെയാണ് സ്‌ഫോടനങ്ങളുണ്ടായത്. 24 മണിക്കൂറിനിടെ പത്തു തവണ സ്‌ഫോടനമുണ്ടായതായാണ് റിപോര്‍ട്ട്. ഹുവ ഹിന്‍, സുരത് താനി, പെറ്റോങ്, ട്രാങ്, ഫങ്ഗ എന്നീ നഗരങ്ങളിലാണ് സ്‌ഫോടനം നടന്നത്. ആക്രമണങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നതിനോ അന്താരാഷ്ട്ര സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നതിനോ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക