|    Oct 19 Fri, 2018 12:38 pm
FLASH NEWS

താമസസ്ഥലം അടച്ചു പൂട്ടി : പ്രാഥമിക സൗകര്യങ്ങളില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍

Published : 21st September 2017 | Posted By: fsq

 

താമരശ്ശേരി : പ്രാഥമിക സൗകര്യം പോലുമൊരുക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച കെട്ടിടം അടച്ചു പൂട്ടി. പുതുപ്പാടി പഞ്ചായത്തു ബസാറിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലമാണ് അടച്ചു പൂട്ടിയത്. ജനജീവിതം  ദുസഹമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നസ്ഥലമാണ് പഞ്ചായത്തിന്റെയും ഹെല്‍ത്ത് അധികൃതരുടെ നേതൃത്വത്തിലാണ് നടപടി്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ  നന്ദകുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംഇ ജലീല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓ കെ ജനാര്‍ദ്ധനന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെവി ഷിബു, എംസി ബഷീര്‍, പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ശശികുമാര്‍ ,ശബ്‌ന എന്നിവര്‍ നേതൃത്വത്തിലായിുന്നു അടച്ചുപൂട്ടിയത്. 45 തൊഴിലാളികള്‍ക്ക് പ്രാഥമിക സൗകര്യം പോലും ഏര്‍പ്പെടുത്തിയിരുന്നില്ല. ഭക്ഷണ അവശിഷ്ടങ്ങളും, കുളിക്കുന്ന വെളളവും ഒരു കുഴിയില്‍ ചീഞ്ഞളിത്ത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം പഞ്ചായത്തിന് മുന്നിലേക്കുള്ള  റോഡിലേക്കും കാനയിലേക്കും പരസ്യമായി ഒഴുക്കിവിടുകയായിരുന്നു.കൂടാതെ കക്കൂസ് നിറഞ്ഞ് മാലിന്യവും പൊതു റോഡിലേക്ക് ഒഴുകിയിരുന്നു. ശക്തമായ മഴയായതിനാല്‍ ഒരാഴ്ചയായി പഞ്ചായത്ത് ബസാറില്‍ വഴിയാത്രക്കാര്‍ക്കും ,ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ,കച്ചവടക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയാസകരമായിരുന്നു. പകര്‍ച്ചവ്യാധി പകരുന്ന തരത്തിലായിരുന്നു താമസസ്ഥലവും പരിസരവുമുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ രോക്ഷാകുലരായിരുന്നു. ആരോഗ്യ വകുപ്പ് ,പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്താല്‍ താമസസ്ഥലം പൂട്ടി സീല്‍ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss