|    Sep 23 Sun, 2018 6:24 am
FLASH NEWS

താമസയോഗ്യമല്ലാതായത് 72 വീടുകള്‍

Published : 28th August 2018 | Posted By: kasim kzm

പൊന്നാനി: പ്രളയത്തെത്തുടര്‍ന്ന് പൊന്നാനിയില്‍ താമസയോഗ്യമല്ലാതായത് 72 വീടുകള്‍. വീടുകളുടെ കേടുപാടുകള്‍ പരിശോധിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധന സമാപിച്ചു. പൊന്നാനി നഗരസഭയില്‍ പ്രളയത്തെത്തുടര്‍ന്ന് വീടുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും, ശാസ്ത്രീയ പരിശോധനക്കുമായി ലെന്‍സ് ഫെഡ് പ്രതിനിധികളും, കുറ്റിപ്പുറംഎംഇഎസ് എന്‍ജിനീയറിങ് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗവും ചേര്‍ന്ന് രംഗത്തിറങ്ങിയിരുന്നു.
ഇവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 72 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി കണ്ടെത്തിയത്. 486 വീടുകള്‍ പരിശോധിച്ചു. ഇതില്‍ 72 വീടുകള്‍ പൂര്‍ണമായും 118 വീടുകള്‍ ഭാഗികമായി തകരുകയും, 266 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തും.
പൊന്നാനിയുടെ പുനര്‍നിര്‍മാണത്തിന് മുന്നോടിയായി ദിവസങ്ങള്‍ കൊണ്ടാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ലെന്‍സ് ഫെഡ് പ്രതിനിധികളേയും, കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തേയും, നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അഭിനന്ദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss