|    May 24 Wed, 2017 11:28 pm
FLASH NEWS

താമസക്കാരെ ഒഴിപ്പിക്കാതെ കെട്ടിടം പൊളിച്ചു; 4 പേര്‍ മരിച്ചു

Published : 10th July 2016 | Posted By: SMR

മീററ്റ്: താമസക്കാരെ മുഴുവന്‍ ഒഴിപ്പിക്കാതെ അനധികൃത കെട്ടിടം പൊളിച്ചതിച്ചതിനെ തുടര്‍ന്ന് നാലുപേര്‍ കൊല്ലപ്പെട്ടു. മീററ്റ് കന്റോണ്‍മെന്റ് മേഖലയില്‍ അനധികൃതമായി നിര്‍മിച്ച ബഹുനില കെട്ടിടമാണ് അധികൃതര്‍ പൊളിച്ചുനീക്കിയത്. പൊളിക്കുമ്പോള്‍ കെട്ടിടത്തിനകത്തുണ്ടായിരുന്ന അന്തേവാസികളാണു കൊല്ലപ്പെട്ടത്.
മൂന്നുപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മീററ്റ് ഡിവിഷന്‍ കമ്മീഷണര്‍ അലോക് സിന്‍ഹ പറഞ്ഞു. ആറുപേര്‍ കൂടി കെട്ടിടത്തിനകത്ത് കുടുങ്ങിയതായി സംശയിക്കുന്നു.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് മീററ്റ് കന്റോണ്‍മെന്റ് ബോര്‍ഡ്‌സ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പിയൂഷ് ഗൗതം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചിരുന്നത്.
കെട്ടിടം ഒഴിയാന്‍ മൂന്നുമണിക്കൂര്‍ നീട്ടിനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കത്തിലിരിക്കുന്ന കെട്ടിടം പൊളിച്ചുമാറ്റാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. അതേസമയം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കന്റോണ്‍മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day