|    Jul 28 Fri, 2017 10:37 pm
FLASH NEWS

താമര വിരിയിക്കാന്‍ 1000അംഗ സൈബര്‍ സംഘം

Published : 8th March 2016 | Posted By: sdq

bjp

ബംഗലൂരു: മെയ് 16ന് നടക്കാനിരിക്കുന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയുടെ ആയിരമംഗ സൈബര്‍ സേന.
ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബംഗലൂരു കേന്ദ്രമാക്കിയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രാചാരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ബംഗലൂരുവില്‍ താമസമാക്കിയിട്ടുള്ള സംഘപരിവാര അനുകൂലികളായ മലയാളികളുടെ ഒരു യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഐ.ടി മേഖലയിലടക്കം വിവിധ രംഗത്ത് ജോലി ചെയ്യുന്ന 100കണക്കിന് മലയാളികള്‍ വിവിധ തരത്തിലുള്ള കാംപയിനുകളില്‍ പങ്കാളികളാവുമെന്ന് കര്‍ണ്ണാടക ബി.ജെ.പിയുടെ കമ്മ്യൂണിക്കേഷന്‍ സെല്‍ കണ്‍വീനര്‍ ചെന്നാമല്ലികാര്‍ജുന്‍ പറഞ്ഞു.

പ്രധാനമായും ട്വിറ്റര്‍, ഫെയ്‌സ് ബുക്ക്, വാട്‌സ്ആപ് എന്നിവ വഴിയായിരിക്കും പ്രചാരണം. ബംഗലൂരുവില്‍ താമസമാക്കിയ 40ല്‍ അധികം പേര്‍ കേരളത്തിലെ തങ്ങളുടെ മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിന് എത്താന്‍ തയ്യാറായിട്ടുണ്ടെന്നും അടുത്ത യോഗത്തോടെ ഇത് 200വരെയാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക