|    Jan 21 Sat, 2017 5:49 am
FLASH NEWS

താമര വിരയിക്കാനുള്ള ബിജെപിയുടെ മോഹം പൂവണിയില്ല: കോടിയേരി

Published : 23rd April 2016 | Posted By: swapna en

KODIYERI-NEW

കാസര്‍കോഡ്: കേന്ദ്ര ഭരണത്തിന്റെ ഹുങ്കില്‍ കേരളത്തില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ മോഹം പൂവണിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോഡ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ തിരുവനന്തപുരം നേമത്തും തിരുവനന്തപൂരം നോര്‍ത്തിലും മഞ്ചേശ്വരത്തും ഉദ്ദുമയിലും ചില നീക്കുപോക്കുകള്‍ ബിജെപിയും യുഡിഎഫും നടത്തുന്നുണ്ട്. തിരുവനന്തപുരം നോര്‍ത്തില്‍ വി എസ് ശിവകുമാറിന് വേണ്ടിയും മഞ്ചേശ്വരത്ത് ബിജെപിയുടെ കെ സുരേന്ദ്രന് വേണ്ടിയും ഉദ്ദുമയില്‍ കോണ്‍ഗ്രസ്സിറക്കിയ സുധാകരനും വേണ്ടിയാണ് ഇത്തരം നീക്കുപോക്കുകള്‍ നടത്തുന്നത്. വി എസ് പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തോടുള്ള കാര്യങ്ങള്‍ അദ്ദേഹത്തോട് പറയും അത് മാധ്യമ പ്രവര്‍ത്തകരോട് പങ്കുവയ്ക്കാനില്ല. മദ്യ ഉപഭോഗം കുറയ്ക്കുന്നതാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 230 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക