|    Jul 17 Tue, 2018 7:27 pm
FLASH NEWS
Home   >  National   >  

താമര തങ്ങള്‍ ചെയ്ത തെറ്റെന്ന് വ്യാപാരികള്‍; ബില്‍ ഷെയര്‍ ചെയ്ത അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു

Published : 29th September 2017 | Posted By: shadina sdna


അഹമ്മദാബാദ്: താമര താങ്ങള്‍ ചെയ്ത തെറ്റ് എന്ന് പ്രിന്റ് ചെയ്ത ബില്ലിന്റെ ചിത്രം ഷെയര്‍ ചെയ്ത അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഷെയര്‍ ചെയ്ത ചിത്രം ഫേസ്ബുക്ക് നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ചാണ് മുഹമ്മദ് അനസ് എന്ന ഫ്രീലാന്‍സ് ജേണലിസ്റ്റിന്റെ അക്കൗണ്ട് 30ദിവസത്തേക്ക് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഷോപ്പിങിനു പോയപ്പോള്‍ കിട്ടിയ ബില്ലാണ് അനസ് ഷെയര്‍ ചെയ്തത്. കമല്‍ കി ഭൂല്‍ ഹമാരി ഫൂല്‍(താമര തങ്ങള്‍ ചെയ്ത തെറ്റ്) എന്നെഴുതിയ ഷോപ്പിംങ് ബില്‍ ഒരാള്‍ ഷെയര്‍ ചെയ്തിരുന്നു. മുഹമ്മദ് അനസ്സും ഇത് ഷെയര്‍ ചെയ്തു. എന്നാല്‍ രണ്ടുമണിക്കറുകള്‍ക്കു ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി കാണിച്ച് ഫേസ്ബുക്കില്‍ നിന്ന് നോട്ടിഫിക്കേഷന്‍ ലഭിക്കുകയായിരുന്നു. താന്‍ ഒന്നും ചെയ്തില്ലെന്നും ഒരു ഫോട്ടോ പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ ഒരുതരത്തിലും ഫേസ്ബുക്ക് ചട്ടങ്ങളെ എതിര്‍ക്കുന്നില്ലെന്നും അനസ് പറയുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss