|    Aug 17 Thu, 2017 11:01 pm
FLASH NEWS

താമരശ്ശേരി ബസ്‌ബേയിലെ ഗാന്ധി പ്രതിമ : യുഡിഎഫിന്റെ വാദം പൊളിച്ച് വിവരാവകാശ രേഖ

Published : 11th August 2017 | Posted By: fsq

 

താമരശ്ശേരി: ഏറെ വിവാദമായ താമരശ്ശേരി ബസ് ബേയില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാനോ ഇരിപ്പിടം സ്ഥാപിക്കാനോ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചില്ലെന്ന് വിവരാവകാശ രേഖ പുറത്ത്. ബസ് ബേ ക്ക് വേണ്ടി 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റില്‍ ചില തല്‍പര കക്ഷികളുടെ പ്രത്യേക താല്‍പര്യമാണ് ഇവിടെ ഗാന്ധി പ്രതിമയും ഇരിപ്പിടവും നിര്‍മിക്കാന്‍ തുടക്കമിട്ടത്.ഇതിനെതിരെ ഏറെ പ്രതിഷേധം ഉയര്‍ന്നതോടെ നാട്ടുകാര്‍ ഈ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു മാറ്റി. ഇതോടെ യുഡിഎഫ് ശക്തമായി രംഗത്തുവരികയും ഗാന്ധി പ്രതിമ തകര്‍ത്ത തരത്തില്‍ വിവാദമാക്കുകയും ചെയ്തു. ഇടതു അംഗങ്ങളടക്കമുള്ളവര്‍ മുന്‍കൈ എടുത്താണ് പ്രതിമ സ്ഥാപിക്കാനുള്ള സ്തൂപം തകര്‍ത്തത്.ഇത് തകര്‍ത്തവരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.ഗ്രാമ പഞ്ചായത്തിന്റെ നിര്‍മാണം നശിപ്പിച്ചതായും ഇതിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് രംഗത്തു വന്നത്. എന്നാല്‍ വിവിരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയില്‍ യുഡിഎഫിന്റെ വാദം പൊളിയുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് ബസ് ബേ യില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാനോ,സ്‌റ്റേജ് നിര്‍മിക്കാനോ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം.ഏറെ വരുമാനം ലഭിച്ചുകൊണ്ടിരുന്ന പഞ്ചായത്ത് കെട്ടിടം രണ്ട് വര്‍ഷം മുമ്പ് പെട്ടന്ന് പൊളിച്ചു മാറ്റിയാണ് ബസ് ബേ നിര്‍മാണം പദ്ധതിക്ക് തീരുമാനമെടുത്തത്. എന്നാല്‍ രണ്ട് വര്‍ഷക്കാലം ഇവിടെ യാതൊരു പ്രവര്‍ത്തിയും നടത്താന്‍ സാധിച്ചില്ല. കഴിഞ്ഞ മാസം ബസ് ബേ നിര്‍മാണം ആരംഭിച്ചു. ഇതിനിടയില്‍ കോണ്‍ഗ്രസിലെ മൂവര്‍ സംഘം പ്രത്യേക താല്‍പര്യമെടുത്തു പ്രസിഡണ്ടിനെ സ്വാധീനിച്ചു ഒരു സ്റ്റേജ് നിര്‍മിച്ചു.ഇവിടെ രണ്ട് ബസ്സിനു പോലും കയറി നില്‍കാന്‍ സാധിക്കാത്ത സ്ഥലത്ത് സ്‌റ്റേജ് നിര്‍മിക്കുന്നത് ശക്തമായ പ്രതിഷേധത്തിനു കാരണമായതോടെ പഞ്ചായത്ത് തന്നെ പൊളിച്ചു നീക്കി. ഇതിനു ചിലവായ തുക ഗ്രാമ പഞ്ചായത്തിനു നഷ്ടം വരുത്തിവെച്ചത് അധികൃതരില്‍ നിന്നും ഈടാക്കണമെന്നാവശ്യവും ശക്തമാണ്.ഇതിനു ശേഷമാണ് ഇവിടെ നിന്നും മാറി പബ്ലിക് ലൈബ്രറിക്കു മുന്നില്‍ പ്രവേശന കവാടത്തിനരികില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കാനും അതിനു സമീപം മറ്റൊരു സ്റ്റേജ് നിര്‍മിക്കാനും രഹസ്യമായി തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി കരാരുകാരെ കൊണ്ട് തന്നെ ഇവ രണ്ടും നിര്‍മിച്ചത്.ഇതാണ് നാട്ടുകാര്‍ പൊളിച്ചു നീക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക