|    Nov 18 Sat, 2017 4:48 am

താമരശ്ശേരി ചുരം ബദല്‍ റോഡ്‌ – റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി: ജി സുധാകരന്‍

Published : 8th August 2017 | Posted By: fsq

 

മുക്കം: കോഴിക്കോട് വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശേരി ചുരം ബദല്‍ റോഡന്ന സ്വപ്‌നത്തിന് വീണ്ടും ചിറക് മുളക്കുന്നു. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാത പദ്ധതി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെ കൊണ്ട് ഏറ്റെടുപ്പിക്കാന്‍ കഴിയുമോ എന്നതിന്റെ സാധ്യതകള്‍ ആരാഞ്ഞ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.ജോര്‍ജ് എം തോമസ് എംഎല്‍എ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.തുരങ്ക പാത യാഥാര്‍ഘ്യമായാല്‍ താമരശേരി ചുരത്തിലെ ഗതാഗത തടസ്സത്തിന് വലിയ ആശ്വാസമാവും. മിക്ക ദിവസങ്ങളിലും മണിക്കൂറുകളാണ് ഇവിടെ ഗതാഗതം തടസ്സപ്പെടുന്നത്.അപകടങ്ങളും നിത്യസംഭവമാണ്. കുത്തനെയുള്ള കയറ്റവും 9 ഹെയര്‍ പിന്‍ വളവുകളും ചേര്‍ന്ന ചുരം റോഡിന് ബദല്‍ റോഡന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാത വനത്തിലൂടെ കടന്നു പോവുന്നതിനാല്‍ ബദല്‍ റോഡ് പ്രായോഗികമല്ല. ഇതിന് പരിഹാരമായാണ് ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്ക പാതയെന്ന ആശയം മുന്നോട്ടു വന്നത്. ബദല്‍ പാതക്കായി 2010 നവംബര്‍ ഒന്നിന് 20 കോടി രൂപ കിഫ്ബിയില്‍ വകയിരുത്തിയിരുന്നു .ഇതിന്റെ ഭാഗമായി റോഡിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി നടത്തി. ഈ അന്വേഷണത്തിലാണ് സമുദ്രനിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തിലുള്ള മല കാഠിന്യമുള്ള കരിങ്കല്‍ പാറയായതിനാല്‍ തുരങ്കം നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണന്ന് കണ്ടെത്തിയത്. നിലവിലുളള വനപ്രദേശത്തേയും ജൈവ ജന്തു വൈവിധ്യങ്ങളേയും പരിസ്ഥിതിയേയും ബാധിക്കാത്ത വിധം തുരങ്ക പാത നിര്‍മ്മിക്കാമെന്നതും പ്രത്യേകതയാണ്.തുരങ്ക പാതയുടെ പ്രാഥമിക പരിശോധന നടത്തുകയും അലൈന്‍മെന്റ് തയ്യാറക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക