|    Jun 27 Tue, 2017 12:30 am
FLASH NEWS

താമരശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം ഇന്ന്് തുടങ്ങും

Published : 26th November 2016 | Posted By: SMR

താമരശ്ശേരി: ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 26, 29,30 തിയ്യതികളില്‍  ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. താമരശ്ശേരി ഉപജില്ലയിലെ 50 ഓളം വിദ്യാലയങ്ങളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ഥികളാണ് മല്‍സരത്തി ല്‍ പങ്കെടുക്കുന്നത്. എല്‍പി, യുപി, ഹൈസ്‌കൂ ള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 300ല്‍ അധികം ഇനങ്ങളാണ് കലോല്‍സവത്തില്‍ മല്‍സരത്തിനുള്ളത്. പൊതുവിഭാഗം കലോല്‍സവത്തോടൊപ്പം അറബിക് കലോല്‍സവവും സംസ്‌കൃത കലോല്‍സവവും നടക്കും. കലോല്‍സവ നടത്തിപ്പിനായി വിധികര്‍ത്താക്കളടക്കം ആയിരത്തോളം പേരുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്. കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വിപുലമായ സ്വാഗത സംഘം കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും ചേര്‍ന്ന്  ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടനം 29ന് രാവിലെ രാവിലെ 10 മണിക്ക് തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസ് നിര്‍വഹിക്കും. സമാപന സമ്മേളന ഉദ്ഘാടനം 30ന് വൈകുന്നേരം 4ന് പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്കുട്ടിയമ്മ മാണിയുടെ അധ്യക്ഷതയില്‍ റവ. കെ ഐ ഫിലിപ്പ് റമ്പാന്‍ നിര്‍വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക