|    Aug 20 Sun, 2017 12:18 am
FLASH NEWS

താമരശ്ശേരി ഉപജില്ലാ കലോല്‍സവം സമാപിച്ചു

Published : 2nd December 2016 | Posted By: SMR

താമരശേരി: ഈങ്ങാപ്പുഴ എംജിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന താമരശേരി ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം സമാപിച്ചു. സമാപന സമ്മേളനം പുതുപ്പാടി സെന്റ് തോമസ് ആശ്രമം മാനേജര്‍ ജോര്‍ജ്ജ് മോഡിയില്‍ റമ്പാന്‍ കോര്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷയായി. താമരശേരി ഡിഇഒ സദാനന്ദന്‍ മണിയോത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോടഞ്ചേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസ് രണ്ടാം സ്ഥനവും കണ്ണോത്ത് സെന്റ് ആന്റണീസ് എച്ച്എസ് മൂന്നാം സ്ഥനവും നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോടഞ്ചേരി സെന്റ് ജോസഫ് എച്ച്എസ്എസ് ഒന്നും താമരശേരി ജിവി എച്ച്എസ്എസ് രണ്ടും പുതുപ്പാടി ജിഎച്ച്എസ്എസ് മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ സെന്റ് ജോസഫ് എച്ച്എസ്, ജിയുപിഎസ് താമരശേരി, സെന്റ് ആന്റണീസ് യുപിഎസ് കണ്ണോത്ത് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍പി വിഭാഗത്തില്‍ സെന്റ് ജോര്‍ജ്ജ് എച്ച്എസ് വേളംങ്കോട് ഒന്നാം സ്ഥാനവും സെന്റ് ജോസഫ് എല്‍പിഎസ് കോടഞ്ചേരി രണ്ടാം സ്ഥാനവും എംജിഎം എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് എല്‍പി വിഭാഗത്തില്‍ നുസ്‌റത്ത് എല്‍പിഎസ് കട്ടിപ്പാറ ഒന്നും എംഎം എല്‍പിഎസ് പൂനുര്‍ രണ്ടും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ ജിഎംയുപിഎസ് പള്ളിപ്പുറം ഒന്നാസ്ഥാനവും എഎംയുപിഎസ് അണ്ടോണ രണ്ടാംസ്ഥാനവും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എന്‍ഐആര്‍എച്ച്എസ് പരപ്പന്‍പൊയില്‍ ഒന്നാംസ്ഥാനവും ഹോളിഫാമിലി എച്ച്എസ്എസ് കട്ടിപ്പാറ രണ്ടാംസ്ഥാനവും എംജിഎം എച്ച്എസ്എസ് ഈങ്ങാപ്പുഴ മൂന്നാം സ്ഥാനവും നേടി. സംസ്‌കൃതം യുപി വിഭാഗത്തില്‍ നിര്‍മ്മല യുപിഎസ് ഒന്നും ജിയുപിഎസ് ചെമ്പകടവ് രണ്ടും സെന്‍ആന്റണീസ് യുപിഎസ് കണ്ണോത്ത് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജിവിഎച്ച്എസ്എസ് താമരശേരി ഒന്നാംസ്ഥാനവും നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക