|    Nov 21 Tue, 2017 7:24 pm
FLASH NEWS
Home   >  Kerala   >  

താമരശ്ശേരി വാഹനാപകടം: മരണ സംഖ്യ ഏഴായി

Published : 6th August 2017 | Posted By: mi.ptk

താമരശ്ശേരി:  ദേശീയപാതയില്‍ അടിവാരത്തിനടുത്ത് കമ്പിപ്പാലം വളവില്‍ ജീപ്പും ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. ഇന്നലെ മരിച്ച കരുവന്‍ പൊയില്‍ വടക്കേകര അബ്ദുര്‍റഹ്മാന്റെ മകള്‍ സഫീനയുടെയും വെണ്ണക്കോട് ആലുംതറ തടത്തുമ്മല്‍ല്‍ മജീദിന്റെയും മകളായ ആയിശ നൂഹ(6) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. കരുവന്‍പൊയില്‍ വടക്കേക്കര അറു എന്ന അബ്ദുര്‍റഹ്മാന്‍ (65), ഭാര്യ സുബൈദ (55), ഇവരുടെ മകന്‍ ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാല്‍ (8), അബ്ദുര്‍റഹ്മാന്റെ മകള്‍ സഫീറയുടെയും പടനിലം പൂതാടി മുഹമ്മദ് ഷഫീഖിന്റെയും മകള്‍ ഹന ഫാത്തിമ (11), മറ്റൊരു മകള്‍ സഫീനയുടെയും വെണ്ണക്കോട് തടത്തുമ്മല്‍ മജീദിന്റെയും മകള്‍ ജസ (1), ജീപ്പ് ഡ്രൈവര്‍ വയനാട് വടുവന്‍ചാല്‍ പുളിക്കല്‍ പ്രമോദ് (45) എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
വയനാട്ടിലെ ബന്ധുവീട് സന്ദര്‍ശിച്ച ശേഷം നാട്ടിലേക്കു ജീപ്പില്‍ മടങ്ങുകയായിരുന്നു അബ്ദുര്‍റഹ്മാനും കുടുംബവും. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് പോവുകയായിരുന്ന രാജഹംസം ബസ്സും ജീപ്പും കൂട്ടിയിടിച്ചതോടെ പിന്നാലെ വന്ന കാറും അപകടത്തില്‍ പെടുകയായിരുന്നു.  സമീപവാസികള്‍ ജീപ്പ് പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Related Story…

താമരശ്ശേരി അപകടം:പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചു ജീവനുകള്‍

അപകടം ബന്ധുവീട്ടില്‍ നിന്നു മടങ്ങുമ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക