|    May 29 Mon, 2017 3:56 am
FLASH NEWS

താമരശ്ശേരിയില്‍ വ്യാപക അക്രമം

Published : 14th October 2016 | Posted By: Abbasali tf

താമരശ്ശേരി: ബിജെപി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ താമരശേരിയില്‍ വ്യാപക അക്രമം അരങ്ങേറി. രാവിലെ പരപ്പന്‍പൊയിലില്‍ ഹര്‍ത്താലനുകൂലികള്‍ കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തടയുകയും താക്കോല്‍ എടുക്കുകയും ചെയ്തു. പിന്നീട് പോലിസ് എത്തിയാണ് ഇവരെ പോവാന്‍ അനുവദിച്ചത്. പിന്നീട്  പോലിസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവും ഉണ്ടായി. കാരാടിയില്‍ ബൈക്ക് യാത്രകാരെയും പ്രവര്‍ത്തകര്‍ വെറുതെ വിട്ടില്ല. നിരവധി പേരെ മര്‍ദിച്ചു. എന്നാല്‍ പോലിസ് കൃത്യസമയങ്ങളില്‍ ഇടപെട്ടതിനാല്‍ പ്രശ്‌നം വഷളാവാതെ രക്ഷെപ്പട്ടു. വൈകീട്ട് മൂന്ന് മണിയോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന പുതുപ്പാടി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അടിച്ച് തകര്‍ക്കുകയും ഇവരെ അക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റ മുഹമ്മദ് സാബിത്ത്, അര്‍ഷദ് എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടിപ്പാറയിലും പോലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പെരുമ്പള്ളി, അമ്പായതോട് തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ സംഘര്‍ഷം സൃഷ്ടിച്ചു. സമാധാന അന്തരീഷം തകര്‍ത്ത് കട്ടിപ്പാറയില്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമത്തില്‍ പ്രതിഷേധിച്ച് കട്ടിപ്പാറയില്‍ രാഷ്ട്രീയം നോക്കാതെ യുവാക്കള്‍ കൂട്ടായ് പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day