|    May 22 Mon, 2017 11:11 pm
FLASH NEWS

താമരശ്ശേരിയില്‍ രണ്ടു വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ക്കു പരിക്ക്

Published : 12th October 2016 | Posted By: Abbasali tf

താമരശ്ശേരി:താമരശ്ശേരിയില്‍ രണ്ട് വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. സംസ്ഥാന പാതയില്‍ ചുങ്കത്തും കൂടത്തായി മുടൂരിലുമാണ് അപകടങ്ങള്‍ നടന്നത്. ചുങ്കം മൃഗാശുപത്രിക്ക് സമീപം പാചകവാതക സിലിണ്ടറുമായെത്തിയ ലോറി ടിപ്പറുകളിലിടിച്ച് മൂന്നുപേര്‍ക്കും മുടൂരില്‍ ടിപ്പര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപം വൈകിട്ട് മൂന്നുമണിയോടെയാണ് മിനി ലോറി ടിപ്പറുകളില്‍ ഇടിച്ചത്. ഉള്ള്യേരി കൈരളി എച്ച്പി ഗ്യാസ് ഏജന്‍സിയുടെയുടെ പാചകവാതക സിലിണ്ടറുമായെത്തിയ മിനി ലോറി കൂടത്തായി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് വരുന്നതിനിടെ എതിരെ വന്ന ടിപ്പറില്‍ ഉരസുകയായിരുന്നു. നിയന്ത്രണം വിട്ട മിനി ലോറി മറ്റൊരു ടിപ്പറില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ പരുക്കേറ്റ മിനി ലോറിയുടെ ഡ്രൈവര്‍ കൊളത്തൂര്‍ മംഗലശ്ശേരി ശിവശങ്കരന്‍, ജീവനക്കാരനായ ഗിരീഷ്, ടിപ്പര്‍ ഡ്രൈവര്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ട്രാഫിക് എസ്‌ഐ കെ ടി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പോലിസ് എത്തി വണ്‍ വെ അടിസ്ഥാനത്തില്‍ വാഹനം കടത്തി വിടുകയായിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് കൂടത്തായി മുടൂര്‍ വളവില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ 20 മീറ്ററോളം താഴെക്ക് ചാടിയത്. റോഡരികിലെ ഡിവൈഡര്‍ തകര്‍ത്താണ് ടിപ്പര്‍ താഴെ പതിച്ചത്. സംഭവത്തില്‍ പരുക്കേറ്റ കൊയിലാണ്ടി സ്വദേശികളായ ഭാസ്‌കരന്‍ നായര്‍, സുരേഷ് ബാബു എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day