|    Feb 28 Tue, 2017 11:46 am
FLASH NEWS

താമരശ്ശേരിയില്‍ മോഷണശ്രമം വ്യാപകം

Published : 16th November 2016 | Posted By: SMR

താമരശ്ശേരി: താമരശ്ശേരിയിലും പരിസരങ്ങളിലും മോഷണ ശ്രമം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പ്രദേശത്തെ പതിനാറോളം വീടുകളിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം ചുണ്ടക്കുന്ന് പ്രദേശത്തെ ഒരു വിധവയുടെ വീട് കുത്തിത്തുറന്ന് നാലു പവന്‍ കവര്‍ന്നു. ചുണ്ടക്കുന്ന് പാത്തേയിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്.  അസീസിന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമം വീട്ടുകാര്‍ അറിഞ്ഞതോടെ വിഫലമായി. മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. കിവെഴുപ്പൂരില്‍ ഭാസ്‌കരന്റെ വീട്ടില്‍ നിന്നും ഒന്നര പവനും കുറച്ചു പണവും മോഷണം പോയി.കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്തെ  നിരവധി വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. മാടാരുകുളം സോഡ അബൂബക്കര്‍, പ്രഭാകരന്‍, മൂസ, എടോത്തു കണ്ടി ഉണ്ണി നായര്‍, ചുണ്ടക്കുന്നുമ്മല്‍ ആലിക്കോയ, കോട്ടക്കുന്നുമ്മല്‍ അബ്ദുറഹിമാന്‍ എന്നിവരുടെ വീടുകളില്‍ വിവിധ ദിവസങ്ങളില്‍ മോഷണം ശ്രമം നടന്നിരുന്നു. പല വീടുകളില്‍ നിന്നും പണവുൂം ആഭരണങ്ങളും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പല വീടുകളുടെയും വാതിലുകള്‍ മോഷണ ശ്രമത്തിനിടയില്‍ തകര്‍ക്കപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day