|    Feb 19 Mon, 2018 3:48 am
FLASH NEWS

താമരക്കുളത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

Published : 11th January 2017 | Posted By: fsq

 

ചാരുംമൂട്: താമരക്കുളം പഞ്ചായത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. മേഖലയിലെ വിവിധ സ്‌കൂളുകള്‍, ജങ്ഷനുകള്‍, ബാറുകളുടെയും സമീപം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ചാരുംമൂട് മേഖലയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന നിരവധി ഏജന്റുമാരെ അടുത്തിടെ എക്‌സൈസ്- പോലിസ് സംഘം പിടികൂടിയിരുന്നു. കഞ്ചാവ് മയക്കുമരുന്ന് ചേര്‍ത്ത മിഠായികളും സ്റ്റാമ്പ് എന്നറിയപ്പെടുന്ന മയക്കുമരുന്നും പ്രദേശത്ത് വ്യാപവ്യാപകമായി വിറ്റഴിക്കപ്പെടുന്നുണ്ട്. പഞ്ചായത്ത് സ്‌റ്റേഡിയം കേന്ദ്രീകരിച്ചാണ് രാത്രികാലങ്ങളില്‍ കഞ്ചാവ് വില്‍പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇതിനെ ചോദ്യം ചെയ്ത യുവാവിനെ ആറംഗം സംഘം മര്‍ദ്ദിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടി. യുവാവിന്റെ പരാതിയെ തുടര്‍ന്ന് നൂറനാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥികളെയും ഭിക്ഷാടന മാഫിയായെയും ഇടനിലക്കാരായി നിയോഗിച്ചാണ് കഞ്ചാവ് മാഫിയ വ്യാപകമായി വില്‍പ്പന സജീവമാവുന്നത്. ചാരുംമൂട്, താമരക്കുളം, വള്ളികുന്നം അടക്കമുള്ള ജങ്ഷനുകളിലും ചില ക്ഷേത്രങ്ങളുടെ സമീപ പ്രദേശങ്ങളിലും ബാറുകള്‍ക്ക് സമീപമുള്ള ഭാഗങ്ങളിലും വില്‍പ്പന സജീവമാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രദേശത്ത് കഞ്ചാവ് എത്തുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss