|    Jan 24 Tue, 2017 4:52 pm
FLASH NEWS

താപനില: ജില്ല ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു

Published : 28th April 2016 | Posted By: SMR

കൊച്ചി: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ല ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തില്‍ എല്ലാ തൊഴിലിടങ്ങള്‍, ആശുപത്രികള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളവും ഒആര്‍എസ് പാക്കറ്റുകളും കരുതിയിരിക്കണമെന്ന് ജില്ല കലക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു.
സൂര്യാതപത്തിന് സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സൂര്യപ്രകാശം നേരിട്ടടിക്കുന്ന പൊതുയിടങ്ങൡലെ പണികളില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാവിലെ 11നും മൂന്നിനും മധ്യേയുള്ള സമയത്തെ പൊതുയാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചു.
മുന്നറിയിപ്പ് ഈമാസം 30വരെ നീട്ടാനും സാധ്യതയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക