|    Oct 22 Mon, 2018 5:28 pm
FLASH NEWS
Home   >  National   >  

താന്‍ 80ലും ജോലി തേടിയിരുന്നെങ്കില്‍ ധനമന്ത്രിയായി ജയ്റ്റ്‌ലി ഉണ്ടാവില്ലായിരുന്നു; മറുപടിയുമായി സിന്‍ഹ

Published : 29th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ബിജെപിയില്‍ നേതാക്കള്‍ തമ്മിലുള്ള വാക് പോര് മുറുകുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിയില്‍ നരേന്ദ്രമോദിയെയും അരുണ്‍ജെയ്റ്റ്‌ലിയെയും രൂക്ഷമായി വിമര്‍ശിച്ച യശ്വന്ത് സിന്‍ഹയെ 80കാരനായ തൊഴിലന്വേഷകന്‍ എന്ന് അരുണ്‍ ജെയ്റ്റ്‌ലി പരസ്യമായി പരിഹസിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് ഇപ്പോള്‍ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്. താന്‍ 80ാം വയസ്സിലും ജോലി തേടിയിരുന്നെങ്കില്‍  ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് ജെയ്റ്റ്‌ലി ഉണ്ടാവില്ലായിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ തിരിച്ചടിച്ചു.
യശ്വന്ത് സിന്‍ഹയെ ധനമന്ത്രി സ്ഥാനം ഏല്‍പ്പിച്ച മുന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് അവസാനം അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നുവെന്നും പഴയ പരാജയം സിന്‍ഹ മറന്നു പോയതാണെന്നും അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തിയിരുന്നു. പി ചിദംബരവും യശ്വന്ത് സിന്‍ഹയും തമ്മിലുണ്ടായിരുന്ന വാക് പോര് ചൂണ്ടികാട്ടിയ ജയ്റ്റ്‌ലി ഇപ്പോള്‍ ഇവര്‍ക്കിടയില്‍ അവിശുദ്ധകൂട്ടു കെട്ടാണെന്നും പറഞ്ഞു. ബിജെപിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും പലരും അടക്കിവച്ചിരിക്കുന്ന അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  പാര്‍ട്ടി എംപിയായ ശത്രുഘ്‌നന്‍ സിന്‍ഹയും നേരത്തെ യശ്വന്ത് സിന്‍ഹയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss