|    Nov 25 Sat, 2017 5:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

താന്‍ മൗനവ്രതത്തിലെന്ന് ആര്‍ കെ സിന്‍ഹ

Published : 7th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ നികുതി വെട്ടിച്ച് വിദേശത്ത്  കള്ളപ്പണം നിക്ഷേപിച്ചവരെ കുറിച്ച് പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട വിവരങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു താന്‍ മൗനവ്രതത്തിലാണെന്ന് മറുപടി എഴുതി നല്‍കി ബിജെപി നേതാവും എംപിയുമായ രവീന്ദ്ര കിഷോര്‍ സിന്‍ഹ.രണ്ടു വിദേശ കമ്പനികളുമായി ബന്ധമുണ്ടെന്ന  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ ഒരാഴ്ചത്തെ മൗനവ്രതത്തിലാണെന്ന എഴുതിത്തയ്യാറാക്കിയ മറുപടിയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു നല്‍കിയത്. ചോദ്യങ്ങളെ ആദ്യം വായ് പൊത്തി നേരിട്ട സിന്‍ഹ, ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ മാധ്യമപ്രവര്‍ത്തകന്റെ പേന വാങ്ങി താന്‍ ഒരാഴ്ച മൗനവ്രതത്തിലാണെന്ന് എഴുതി നല്‍കി തടിയൂരുകയായിരുന്നു. രാജ്യസഭയിലെ കോടീശ്വരന്‍മാരില്‍ ഒരാളായ ആര്‍ കെ സിന്‍ഹ, മുന്‍ മാധ്യമ പ്രവര്‍ത്തകനും സ്വകാര്യ സെക്യൂരിറ്റി സര്‍വീസ് കമ്പനിയായ എസ്‌ഐഎസിന്റെ സ്ഥാപകനുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക