|    Oct 19 Thu, 2017 4:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

താന്‍ ഭീകരതയ്ക്ക് പ്രചോദനമായെന്ന് ബംഗ്ലാദേശ് കരുതുന്നില്ല: സാക്കിര്‍ നായിക്

Published : 10th July 2016 | Posted By: sdq

zakir Naikമുംബൈ: താന്‍ ഭീകരപ്രവര്‍ത്തനത്തെ പ്രചോദിപ്പിച്ചുവെന്ന് ഒരു ബംഗ്ലാദേശ് ഉദ്യോഗസ്ഥനും പറഞ്ഞിട്ടില്ലെന്ന് ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്. ബംഗ്ലാദേശ് സര്‍ക്കാരിലെ ആളുകളുമായി താന്‍ സംസാരിച്ചു.
നിരപരാധികളെ കൊല്ലുന്നതിന് ബംഗ്ലാദേശി ഭീകരവാദികളെ താന്‍ പ്രചോദിപ്പിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ലോകത്തുടനീളം തന്നെ പിന്തുണയ്ക്കുന്ന ദശലക്ഷക്കണക്കിനാളുകളുണ്ട് . 50 ശതമാനത്തിലേറെ ബംഗ്ലാദേശികള്‍ തന്റെ അനുയായികളാണ്.


എന്നാല്‍, അവരിലൊരാളെ നിരപരാധികളെ കൊല്ലുന്നതിന് താന്‍ പ്രചോദിപ്പിച്ചുവെന്നു പറയുന്നത് പൈശാചികമാണെന്നും നായിക് പറഞ്ഞു. ഇപ്പോള്‍ സൗദി അറേബ്യയിലുള്ള നായികിന്റെ പ്രസ്താവനയടങ്ങിയ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ബ്രിട്ടന്‍ മാത്രമാണ് തനിക്കു പ്രവേശനം നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക