|    Oct 15 Mon, 2018 7:19 pm
FLASH NEWS
Home   >  Kerala   >  

താന്‍ ബീഫ് കഴിക്കാറില്ല, ജനങ്ങള്‍ എന്തു കഴിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാം: അല്‍ഫോണ്‍സ് കണ്ണന്താനം

Published : 9th September 2017 | Posted By: shins


ന്യൂഡല്‍ഹി: താന്‍ ബീഫ് കഴിക്കാറില്ലെന്നും ജനങ്ങള്‍ എന്തു കഴിക്കണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭുവനേശ്വരില്‍ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും വിദേശികള്‍ ഇന്ത്യ കാണാനാണ് ഇവിടെയെത്തുന്നത്, അല്ലാതെ ബീഫ് കഴിക്കാനല്ല എന്നാണ് താന്‍ പറഞ്ഞതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെ നിലനില്‍ക്കുന്നുണ്ട്. അതില്‍ ബിജെപി കുറ്റക്കാരല്ല. തങ്ങള്‍ ബീഫ് കഴിക്കണോയെന്ന കാര്യം കേരളത്തിലുള്ളവര്‍ക്ക് തീരുമാനിക്കാം. കണ്ണന്താനം പറഞ്ഞു. സ്വന്തം രാജ്യത്തുനിന്നും ബീഫ് കഴിച്ചശേഷം വിദേശികള്‍ ഇന്ത്യയിലേക്ക് വന്നാ മതിയെന്നായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം നേരത്തേ പറഞ്ഞിരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss