|    Nov 15 Thu, 2018 3:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

താന്‍ കേരളത്തിന്റെ ടൂറിസം മന്ത്രിയല്ലെന്ന് മനസ്സിലാക്കണമെന്ന് കണ്ണന്താനം

Published : 11th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: താന്‍ കേരളത്തിന്റെ ടൂറിസം മന്ത്രിയല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.
ടൂറിസം മന്ത്രാലയത്തിന് ബജറ്റില്‍ അനുവദിച്ച ഫണ്ട് മുഴുവന്‍ കേരളത്തിനു നല്‍കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം.
കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 400 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss