|    Jun 24 Sun, 2018 12:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് യുവതലമുറ കലാപമാക്കി മാറ്റിയത്: ചെറിയാന്‍ ഫിലിപ്പ്

Published : 11th June 2018 | Posted By: kasim kzm

തിരുവനന്തപുരം: അധികാര കുത്തകയ്‌ക്കെതിരേ 1987ല്‍ കോണ്‍ഗ്രസ്സില്‍ താന്‍ ഉയര്‍ത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്നു പഴയ കോണ്‍ഗ്രസ്സുകാരനും ഇപ്പോള്‍ ഇടതു സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിനെ പോലെ രണ്ടു തവണ പൂര്‍ത്തിയാക്കിയ എംഎല്‍എ മാര്‍ക്കും എംപിമാര്‍ക്കും വീണ്ടും സീറ്റ് നല്‍കരുതെന്ന എന്റെ ആവശ്യം കെപിസിസി തള്ളിയതിനെ തുടര്‍ന്നാണ് 2001ല്‍ ഏറ്റവുമധികം കാലം എംഎല്‍എ സ്ഥാനത്തിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേ പുതുപ്പള്ളിയില്‍ മല്‍സരിച്ചു ഞാന്‍ വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശ്‌നം അധികാര കുത്തകയാണ്. ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും അദ്ദേഹം പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss