|    Aug 23 Wed, 2017 1:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

താന്‍ ഇപ്പോഴും വിശാല മതേതര സഖ്യത്തിന്റെ ഭാഗം : ശരത് യാദവ്‌

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ പരസ്യ വിമര്‍ശനവുമായി മുതിര്‍ന്ന ജെഡിയു നേതാവും പാര്‍ട്ടി മുന്‍ ദേശീയ പ്രസിഡന്റുമായ ശരത് യാദവ്. താന്‍ ഇപ്പോഴും ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് അടങ്ങുന്ന മഹാഗഡ് ബന്ധന്റെ ഭാഗമാണെന്ന് ശരത് യാദവ് പറഞ്ഞു. ബിഹാറിലെ 11 കോടി ജനങ്ങള്‍ 2015ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനു നല്‍കിയത് അഞ്ചു വര്‍ഷത്തേക്കുള്ള ജനവിധിയാണ്. ബിജെപിയുമായി ചേര്‍ന്ന് ബിഹാറില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള തീരുമാനം 2015ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ജനവിധിയുടെ ലംഘനമാണ്. ഈ തീരുമാനം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. തിരഞ്ഞെടുപ്പു സമയത്ത് വിശാല മതേതരസഖ്യത്തിനു വേണ്ടി താനും ശക്തമായി പ്രചാരണം നടത്തിയിരുന്നുവെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക