|    Nov 19 Sun, 2017 2:24 pm
FLASH NEWS
Home   >  Kerala   >  

മനുഷ്യത്വപരമായ ഇടപെടലിന് കോടതിക്കും സര്‍ക്കാരിനും നന്ദി:മഅ്ദനി

Published : 6th August 2017 | Posted By: shadina sdna

 കൊച്ചി: തനിക്ക് കേരളത്തിലെത്താന്‍ സഹായിച്ച സുപ്രീംകോടതിക്കും കേരള സര്‍ക്കാരിനും നന്ദി പറഞ്ഞ് പിഡിപി ചെയര്‍മാര്‍ അബ്ദുന്നാസിര്‍ മഅ്ദനി. യാത്രാ ചെലവ് ഇളവു ചെയ്ത സുപ്രീം കോടതി ഉത്തരവ് തടവില്‍ കഴിയുന്ന ആയിരത്തോളം പേര്‍ക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ മഅ്ദനി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. നീതിയുടെയും മനുഷ്യത്വത്തന്റെയും പക്ഷത്തു നിന്ന് നടത്തിയ ഇടപെടലിന് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറ്റുള്ളവര്‍ക്കും നന്ദിയറിയിക്കുന്നു.
താന്‍ ഇപ്പോഴും ജയിലാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍, മൂന്ന് വര്‍ഷം മുമ്പ് തനിക്ക് ജാമ്യം ലഭിച്ചതാണെന്നും ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലിലല്ലെന്നും മഅ്ദനി പറഞ്ഞു.
വന്‍ പോലിസ് സുരക്ഷയാണ് മഅ്ദനിക്കായി നെടുമ്പാശ്ശേരിയില്‍ ഒരുക്കിയത്.  മഅ്ദനിയുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകളുമായി വിമാനത്താവളത്തില്‍ എത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക